Entertainment

ജൂനിയർ എൻടിആറിന്റെ ആരാധികയല്ലെന്ന് മീര ചോപ്രോ; നടിക്ക് ബലാത്സംഗ ഭീഷണി 

ജൂനിയർ എൻടിആറിന്റെ ആരാധികയല്ല, മറിച്ച് മഹേഷ് ബാബുവിന്റെ ഫാനാണ് താൻ എന്ന് പറഞ്ഞതിന് പിന്നാലെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉൾപ്പെടെ നേരിടുകയാണ് നടി

Author : സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് താരമായ ജൂനിയർ എൻടിആറിന്റെ ആരാധികയല്ല എന്ന് പറഞ്ഞതിന്റെ പേരിൽ നടി മീര ചോപ്രയ്ക്ക് സോഷ്യൽ മീഡിയയിൽ അസഭ്യവർഷം. ജൂനിയർ എൻടിആറിന്റെ ആരാധികയല്ല, മറിച്ച് മഹേഷ് ബാബുവിന്റെ ഫാനാണ് താൻ എന്ന് പറഞ്ഞതിന് പിന്നാലെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉൾപ്പെടെ നേരിടുകയാണ് നടി.  

ട്വിറ്ററിൽ ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായിലായിരുന്നു താരം തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെയാണ് ജൂനിയർ എൻടിആർ ആരാധകർ രം​ഗത്തെത്തിയത്. തനിക്ക് ലഭിച്ച ചില സന്ദേശങ്ങൾ റീട്വീറ്റ് ചെയ്ത് സംഭവത്തിലേക്ക് നടന്റെ ശ്രദ്ധ ക്ഷണിക്കാനും മീര ശ്രമിച്ചു. താങ്കളെക്കാൾ മഹേഷ് ബാബുവിന‍െ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞതിന്റെ പേരിലാണ് ഈ രീതിയിലുള്ള ആക്രമണം നേരിടേണ്ടി വന്നതെന്നും, ഇത്തരം ആരാധകരുള്ളതിൽ താങ്കൾ അഭിമാനിക്കുന്നുണ്ടോയെന്നും നടി ചോദിച്ചു.

"ആരുടെയെങ്കിലും ആരാധികയാകുന്നത് കുറ്റകരമാണെന്ന് എനിക്കറിയില്ലായിരുന്നു .. എല്ലാ പെൺകുട്ടികളോടും ഇത് ഉറക്കെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾ ജൂനിയർ എൻടിആറിനറെ ആരാധികയല്ലെങ്കിൽ, ബലാത്സംഗവും കൊലപാതകവും കൂട്ടബലാത്സംഗവും നേരിട്ടേക്കാം", മറ്റൊരു ട്വീറ്റിൽ മീര കുറിച്ചു. താരത്തിന്റെ പേര് കളയുകയാണ് ഈ ആരാധകർ ചെയ്യുന്നതെന്നും നടി കൂട്ടിച്ചേർത്തു. മീരയ്ക്ക് പിന്തുണയുമായി തമിഴ് സിനിമാ പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയിയും രംഗത്തെത്തി.സംഭവത്തിൽ മീര ഹൈദ്രാബാദ് പൊലീസിൽ പരാതി നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം