Entertainment

'ഞാനിപ്പോഴും കുട്ടികളെപ്പോലെ, അപമാനിച്ചിട്ടില്ല'; ബാലതാരത്തെ ചെകുത്താനെന്ന് വിളിച്ചതില്‍ വിശദീകരണം

പരസ്യ ചിത്രീകരണത്തിനിടെ സ്വരയെ ആന്റിയെന്ന് വിളിച്ചതിനാണ് കുട്ടിയെ അസഭ്യം പറഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്

രു ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കുന്നതിനിടെ ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ നാലുവയസുകാരനെ അസഭ്യം പറഞ്ഞ സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാലിപ്പോള്‍ അതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 'സണ്‍ ഓഫ് അബിഷ്' എന്ന ചാറ്റ് ഷോയ്ക്കിടെയായിരുന്നു സംഭവം നടന്നത്. 

പരസ്യ ചിത്രീകരണത്തിനിടെ സ്വരയെ ആന്റിയെന്ന് വിളിച്ചതിനാണ് കുട്ടിയെ അസഭ്യം പറഞ്ഞത്. വിഷയം വിവാദമായതോടെയാണ് നടി തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ചാറ്റ് ഷോ കോമഡി പരിപാടിയായതിനാല്‍ തമാശയായാണ് കുട്ടിയോട് അത്തരത്തില്‍ സംസാരിച്ചതെന്നാണ് സ്വരയുടെ വിശദീകരണം. 

തന്റെ പ്രവൃത്തി ബോധപൂര്‍വ്വമാണെന്നും പക്ഷേ മോശം വാക്കുകളുടെ ഉപയോഗം തെറ്റായി പോയെന്നും സ്വര പറയുന്നു. കുട്ടികള്‍ അടിസ്ഥാനപരമായി ചെകുത്താന്‍മാരാണെന്നും സ്വര പരിപാടിക്കിടെ പറഞ്ഞിരുന്നു. ഇത് വിവാദത്തിന്റെ ആക്കം കൂട്ടി. 

അതേസമയം താന്‍ കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും എപ്പോഴും കുട്ടികളെ കരുതലോടെയും സ്‌നേഹത്തോടെയുമാണ് കാണാറുള്ളെന്നും സ്വര പറയുന്നു. മാത്രമല്ല താന്‍ ഇപ്പോഴും കുട്ടികളെപ്പോലെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 

തന്റെ ആദ്യ ഷൂട്ടിംങ് അനുഭവത്തെകുറിച്ചുള്ള ചോദ്യമാണ് സ്വരയെ വിവാദങ്ങളിലേക്ക് വലിച്ചിട്ടത്. കരിയറിന്റെ  തുടക്കത്തില്‍ തനിക്കൊപ്പം പരസ്യചിത്രത്തില്‍ അഭിനയിച്ച ബാലതാരത്തെ കുറിച്ചാണ് സ്വര പറഞ്ഞത്. ആ ചിത്രീകരണത്തിനിടെ താന്‍ ഏറെ അസ്വസ്ഥയായിരുന്നെന്നും ആന്റിയെന്ന് വിളിച്ച നാലുവയസുകാരനാണ് ഇതിന് കാരണമെന്നും സ്വര ചാറ്റ് ഷോയില്‍ വെളിപ്പെടുത്തിയിരുന്നു. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം