Entertainment

'ഞാന്‍ പറഞ്ഞത് എന്റെ അനുഭവം അല്ലേ, അതില്‍ അഭിപ്രായം പറയാന്‍ സോനം ആരാണ്?' മീ റ്റൂ വില്‍ ചൊടിച്ച് കങ്കണ

ആരോപണം ഉന്നയിച്ചത് കങ്കണയായത് കൊണ്ട് വിശ്വസിക്കാന്‍ കുറച്ച് പ്രയാസമുണ്ടെന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം. പറയുന്നതില്‍ പലപ്പോഴും സ്ഥിരതയില്ലാത്ത സ്ത്രീയാണ് കങ്കണയെന്നും കാര്യമായി ഉന്നയിച്ച 

സമകാലിക മലയാളം ഡെസ്ക്

'സോനം കപൂര്‍ ആ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ് ? ഞാന്‍ എന്റെ അനുഭവം പങ്കുവയ്ക്കുമ്പോള്‍ അതിലെ ശരിതെറ്റുകളെ കുറിച്ച് സംസാരിക്കാന്‍ അവര്‍ക്ക് ആരാണ് അധികാരം കൊടുത്തത്?'  തനുശ്രീ ദത്തയ്‌ക്ക് പിന്തുണയുമായി ബോളിവുഡില്‍ തുടരുന്ന തുറന്ന് പറച്ചിലുകള്‍ക്കിടെയായിരുന്നു കങ്കണയുടെ ക്ഷോഭം. 


സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ 'ക്വീനി'ന്റെ സംവിധായകന്‍ വികാസ് ബഹിക്കെതിരെ കങ്കണ ഇന്നലെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണം ഉന്നയിച്ചത് കങ്കണയായത് കൊണ്ട് വിശ്വസിക്കാന്‍ കുറച്ച് പ്രയാസമുണ്ടെന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം. പറയുന്നതില്‍ പലപ്പോഴും സ്ഥിരതയില്ലാത്ത സ്ത്രീയാണ് കങ്കണയെന്നും കാര്യമായി ഉന്നയിച്ച ആരോപണമാണോ അതെന്നുമായിരുന്നു സോനം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്. നാനാ പടേക്കറിനെതിരെ തനുശ്രീദത്ത ആരോപണം ഉന്നയിച്ചപ്പോള്‍ ശക്തമായ പിന്തുണയുമായി ആദ്യം വന്നയാളാണ് സോനം കപൂര്‍.

സോനം പറഞ്ഞത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതോടെയായിരുന്നു
രൂക്ഷമായ ഭാഷയില്‍ കങ്കണ  രംഗത്ത് വന്നത്. ചിലരെ വിശ്വസിക്കാനും മറ്റ് ചിലരെ വിശ്വസിക്കാതിരിക്കാനും സോനത്തിന് ലൈസന്‍സ് ഉണ്ടല്ലേ? എന്തുകൊണ്ടാണ് ഞാന്‍ പറഞ്ഞു എന്നത് കൊണ്ട് അവര്‍ക്ക് അത് അവിശ്വസനീയമായത്? കാര്യങ്ങള്‍ വെറുതേ ആരോപിക്കുന്ന ആളാണ് ഞാനെന്ന് എന്ത് അടിസ്ഥാനത്തിലാണ് അവര്‍ പറയുന്നതെന്നും കങ്കണ ചൊടിച്ചു.

അച്ഛന്റെ പേര് കൊണ്ടല്ല സ്വന്തമായി ഉയര്‍ന്നാണ് താന്‍ ബോളിവുഡിലെത്തിയതെന്ന് സോനത്തിനെതിരെ ഒളിയമ്പെയ്യാനും കങ്കണ മറന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മരുമകനെയും ക്ഷണിക്കണോ? കുടുംബത്തിലെ എല്ലാവരെയും വിളിക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്?'

ചായയ്ക്കൊപ്പം സിഗരറ്റ് വലിക്കുന്നവരാണോ?

'സീറ്റ് ഉണ്ടായിട്ടും ഇറക്കി വിട്ടിട്ടുണ്ട്; അപമാനവും സങ്കടവും ഒതുക്കിപ്പിടിച്ച് നില്‍ക്കും'; വികാരഭരിതനായി ഇന്ദ്രന്‍സ്

ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സുരക്ഷിതനായി നാട്ടിലെത്തി അജിത്; വൈറലായി വിഡിയോ

32കാരന് ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി, ചരിത്ര വിധി

SCROLL FOR NEXT