Entertainment

'ഞാൻ അതിന് ഇരയും സാക്ഷിയുമാണ്', നീരജ് മാധവ് പറഞ്ഞത് വളരെ ശരിയാണ്; വെളിപ്പെടുത്തലുമായി നടൻ

താരസംഘടനയായ അമ്മയിൽ തനിക്ക് അംഗത്വം നിഷേധിച്ചതിനെക്കുറിച്ച് തുറന്നുപറയുകയാണ് നടൻ വിഷ്ണു പ്രസാദ്

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് വെളിപ്പെടുത്തി വീണ്ടുമൊരു നടൻ രം​ഗത്ത്. താരസംഘടനയായ അമ്മയിൽ തനിക്ക് അംഗത്വം നിഷേധിച്ചതിനെക്കുറിച്ച് തുറന്നുപറയുകയാണ് നടൻ വിഷ്ണു പ്രസാദ്. നേരത്തെ നടൻ നീരജ് മാധവ് സിനിമാരം​ഗത്തെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെ പ്രതികരിച്ചിരുന്നു. നീരജിന്റെ വാക്കുകളെ ശരിവെച്ചുകൊണ്ടാണ് വിഷ്ണുപ്രസാദിന്റെ വെളിപ്പെടുത്തൽ. നീരജ് പറഞ്ഞത് വളരെ ശരിയാണെന്നും താനതിന് ഇരയും സാക്ഷിയുമാണെന്ന് വിഷ്ണു പറയുന്നു.

വിഷ്ണു പ്രസാദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്,

അമ്മ എന്ന സംഘടനയിൽ എനിക്ക് അംഗത്വം നിഷേധിച്ചു? എന്തുകൊണ്ട്? വർഷങ്ങൾക്ക് മുമ്പേ നടന്ന കാര്യമാണ്. എന്നാലും മനസ്സു തുറക്കാമെന്ന് വിചാരിച്ചു.

എന്റെ ആദ്യചിത്രം വിനയൻ സർ സംവിധാനം ചെയ്ത കാശി എന്ന തമിഴ് ചിത്രമായിരുന്നു. അതിനു ശേഷം ഫാസിൽ സാറിന്റെ കൈ എത്തും ദൂരത്ത്, ജോഷി സാറിന്റെ റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐ എ എസ്, പതാക, മാറാത്ത നാട്.... അതിനുശേഷം അമ്മ സംഘടനയിൽ അംഗത്വത്തിനായി ഞാൻ അപേക്ഷിച്ചപ്പോൾ കൂടുതൽ സിനിമകൾ ചെയ്യൂവെന്നാണ് പറഞ്ഞത്. അതിനു ശേഷം വന്ന നടൻമാർ കുറച്ച് സിനിമകൾ ചെയ്ത ശേഷം പെട്ടെന്നു തന്നെ അംഗത്വം നേടുകയും ചെയ്തു. എന്തുകൊണ്ട്?

അടുത്തിടെ എന്റെ സഹപ്രവർത്തകൻ നീരജ് മാധവ് മലയാളത്തിലെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെ സംസാരിച്ചത് വളരെ ശരിയാണ്. ഞാൻ അതിന് ഇരയും സാക്ഷിയുമാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT