Entertainment

ഞാൻ നായികമാരോട് അടുത്തിടപഴകാറുണ്ട്, അതിൽ ഭാര്യയ്ക്ക് പ്രശ്നമുണ്ടായിരുന്നു; തുറന്നുപറഞ്ഞ് വിഷ്ണു 

വേർപിരിയൽ കഴിഞ്ഞ ആറ് മാസങ്ങൾക്ക് ശേഷമാണ് താരത്തിന്റെ തുറന്നുപറച്ചിൽ

സമകാലിക മലയാളം ഡെസ്ക്

വിവാഹമോചനത്തിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് തമിഴ് നടൻ വിഷ്ണു വിശാൽ. കരിയറിലെതന്നെ ഏറ്റവും മികച്ച ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാക്ഷസൻ റിലീസായതിന് പിന്നാലെയായിരുന്നു വിഷ്ണു ഭാര്യ രജനിയുമായി വേർപിരിയുന്ന വാർത്ത പങ്കുവച്ചത്. ആരാധകരെയടക്കം ഏറെ ആശങ്കയിലാക്കിയ ഈ സംഭവത്തിന് പിന്നിലെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. വേർപിരിയൽ കഴിഞ്ഞ ആറ് മാസങ്ങൾക്ക് ശേഷമാണ് താരത്തിന്റെ തുറന്നുപറച്ചിൽ. 

രജനിയുമായി പിരിഞ്ഞു എന്ന സത്യം ഉൾക്കൊള്ളാൻ തനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് വിഷ്ണു സംസാരിച്ചുതുടങ്ങിയത്. "എന്നിലേക്ക് തന്നെ ഒതുങ്ങി ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. അധികമാരോടും മിണ്ടാതെ വലിയ സൗഹൃദങ്ങളൊന്നുമില്ലാതെ ഉൾവലിഞ്ഞ് കഴിഞ്ഞിരുന്നു ഒരു സമയം. എന്നാൽ ഇപ്പോൾ അതൊക്കെ മാറി. സിനിമയിലെത്തിയപ്പോൾ സൗഹൃദങ്ങൾ വളർന്നു. സ്ക്രീനിൽ നായികാ നായകൻ രസതന്ത്രം ശരിയായി വരാൻ ഞാൻ എന്റെ നായികമാരോട് അടുത്തിടപഴകാറുണ്ട്. ഒരുപക്ഷേ അത് എന്റെ ഭാര്യയിൽ പ്രശ്നങ്ങളുണ്ടാക്കി. ആ പ്രശ്നങ്ങൾ വളർന്നു വന്നതോടെ ഞങ്ങൾ വേർപിരിഞ്ഞു",വിഷ്ണു പറഞ്ഞു.

മകന്റെ കാര്യത്തിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ടെന്നും വേർപിരിഞ്ഞെങ്കിലും രജനി തനിക്ക് എല്ലായിപ്പോഴും പ്രിയപ്പെട്ടവളാണെന്നും വിഷ്ണു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

അഭിഷേക് ശര്‍മ ബാറ്റിങ് പ്രതിഭ, ആ ഇന്നിങ്‌സിനെ പുകഴ്ത്തി ഓസീസ് സ്പിന്നര്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

മാസംതോറും 9,250 രൂപ വരുമാനം; ഇതാ ഒരു സ്‌കീം

പാല്‍ വില കൂട്ടും, മില്‍മ പറഞ്ഞാല്‍ പരിഗണിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

SCROLL FOR NEXT