Entertainment

'ടിക്കറ്റ് എടുക്കാന്‍ വരുന്നവരോട് സിനിമ മോശമെന്ന് പറയും, ആളില്ലെന്ന് പറഞ്ഞ് മടക്കി അയക്കും'; തൊട്ടപ്പന് വിലക്കുമായി തീയറ്ററുകള്‍; കുറിപ്പ്

പല കാര്യങ്ങള്‍ പറഞ്ഞ് കാണാനെത്തുന്നവരെ മടക്കി അയക്കുന്നുണ്ടെന്നാണ് റഫീഖ് തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിനായകന്‍ പ്രധാന വേഷത്തില്‍ എത്തിയ തൊട്ടപ്പന്‍ അപ്രഖ്യാപിത വിലക്കുണ്ടെന്ന ആരോപണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ചിത്രം കാണാനെത്തുന്നവരെ ആളില്ല എന്നു പറഞ്ഞ് തീയെറ്ററുകാര്‍ മടക്കി അയക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അതിനിടെ തീയെറ്ററുകാര്‍ തൊട്ടപ്പനോട് കാണിക്കുന്ന ക്രൂരതയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി.എസ്. റഫീഖ്. കൊടുങ്ങല്ലൂരിലെ തീയെറ്ററില്‍ പല കാര്യങ്ങള്‍ പറഞ്ഞ് കാണാനെത്തുന്നവരെ മടക്കി അയക്കുന്നുണ്ടെന്നാണ് റഫീഖ് തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. 

ആളില്ലെന്ന കാരണം പറയുകയും ആവശ്യത്തിനുള്ള ആളായപ്പോള്‍ പ്രൊജക്റ്റര്‍ കംപ്ലയിന്റാണെന്ന് പറഞ്ഞ് കാണികളെ മടക്കി അയക്കുകയും ചെയ്തിരിക്കുകയാണ്. പല സ്ഥലങ്ങളില്‍ നിന്ന് ഇത്തരം പരാതികള്‍ കേള്‍ക്കുന്നുണ്ട്. അതിനാല്‍ പ്രേക്ഷകര്‍ സഹായിക്കണം എന്നാണ് റഫീഖ് കുറിക്കുന്നത്. ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, അയാളുടെ സിനിമ ബഹിഷ്‌ക്കരിക്കുന്ന പ്രവണത ചെറുത്തു തോല്പിക്കേണ്ടതാണെന്നും റഫീഖ് പറഞ്ഞു. ഇതിന് മുന്‍പ് പത്തനംതിട്ടയിലെ തീയെറ്ററില്‍ നിന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമ കാണാന്‍ എത്തിയ യുവതിയാണ് ഇതേക്കുറിച്ച് ഫേയ്ബുക്ക് പോസ്റ്റിട്ടത്. 

റഫീഖിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

പ്രിയ സുഹൃത്തുക്കളേ, ഇതൊരഭ്യര്‍ത്ഥനയാണ്. തൊട്ടപ്പന്‍ കളിക്കുന്ന പല തീയേറ്ററുകളിലും സിനിമ കാണാനെത്തുന്നവരെ ആളില്ലെന്ന കാരണം പറഞ്ഞ് മടക്കി അയക്കുന്നുവെന്ന പരാതി വരുന്നുണ്ട്. കൊടുങ്ങല്ലൂരിലെ ഒരു തീയേറ്ററില്‍ ആളില്ലെന്ന കാരണം പറയുകയും ആവശ്യത്തിനുള്ള ആളായപ്പോള്‍ പ്രൊജക്റ്റര്‍ കംപ്ലയിന്റാണെന്ന് പറഞ്ഞ് മടക്കി അയക്കുകയും ചെയതിരിക്കുന്നു. പല സ്ഥലങ്ങളില്‍ നിന്നും ഇങ്ങനെയുള്ള കംപ്ലയിന്റ്‌സ് കേള്‍ക്കുന്നു. നിങ്ങളുടെയെല്ലാം സഹായം ചോദിക്കുകയാണ്. ഒരുപാട് പണവും അധ്വാനവുമുള്ള ഒന്നാണല്ലോ സിനിമ. തൊട്ടപ്പന് ടിക്കറ്റെടുക്കാന്‍ വരുന്നവരോട് സിനിമ മോശമാണെന്നു വരെ തീയേറ്ററുകാര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, അയാളുടെ സിനിമ ബഹിഷ്‌ക്കരിക്കുന്ന പ്രവണത ചെറുത്തു തോല്പിക്കേണ്ടതാണ്.ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്ത് എല്ലാവരിലേക്കും എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് പണവും സ്വാധീനവും കുറവാണ്. നിങ്ങള്‍ മാത്രമാണ് ഞങ്ങളുടെ ശക്തി. സഹായിക്കൂ..
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT