ഫഹദ് ഫാസില്‍ നായകനായെത്തുന്ന അമല്‍ നീരദ് ചിത്രം ട്രാന്‍സില്‍ നായികയായെത്തുന്നത് നസ്രിയയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സത്യന്‍ അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശന്റ ചിത്രീകരണതിരക്കുകളിലാണ് ഫഹദ് ഇപ്പോഴെന്നും ഇതിനുശേഷം ട്രാന്‍സിന്റെ ചിത്രീകരണം പൂര്‍ത്തീകരിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഫഹദിന്റെ നായികയായാണോ നസ്രിയ ചിത്രത്തിലെത്തുന്നത് എന്ന ചോദ്യത്തിന് ഒരു സുപ്രധാന വേഷമാണ് താരം കൈകാര്യം ചെയ്യുന്നതെന്നായിരുന്നു സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയ മറുപടി എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് വീണ്ടും സംവിധായകന്റെ വേഷമണിയുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്. വിനായകന്‍, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ് എന്ന് പേരിട്ടിരിക്കുന്ന ബാനറിലാണ് ചിത്രം റിലീസിനെത്തുക.
ഈ വര്‍ഷം പുറത്തിറങ്ങിയ അഞ്ജലി മേനോന്‍ ചിത്രം കൂടെയിലൂടെ വിവാഹശേഷം നസ്രിയ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയതും തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന വരത്തനില്‍ സഹനിര്‍മാതാവായതുമെല്ലാം നസ്രിയയുടെ ചിത്രത്തിലേക്കുള്ള കടന്നുവരവ് സൂചിപ്പിക്കുന്ന അനുകൂലഘടകങ്ങളാണ്. നല്ലൊരു കഥ കേള്‍ക്കാനായാല്‍ തീര്‍ച്ചയായും സിനിമയില്‍ ഒന്നിച്ചെത്തുമെന്നും ഫഹദും നസ്രിയയും മുന്‍ അഭിമുഖങ്ങൡ തുറന്നുപറഞ്ഞിട്ടുള്ളതുമാണ്. എന്തുതന്നെയായാലും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ക്കായുള്ള കാത്തിരുപ്പിലാണ് ആരാധകര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates