Entertainment

ട്രോളന്മാരുടെ താരം പട്ടണപ്രവേശത്തിലെ വേലക്കാരി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ; എൽസി ചേച്ചിയ്ക്ക് വീണ്ടും സിനിമയിൽ അവസരം 

അടുത്തിടെ ഒരു സിനിമയില്‍ ചാന്‍സ് ചോദിച്ച് എത്തിയപ്പോഴാണ് എല്‍സി ചേച്ചിയുടെ കഥ ലോകം അറിഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ചേട്ടന്‍ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ?' പട്ടണപ്രവേശം സിനിമയിലെ ഈ ഹിറ്റ് ഡയലോഗ് അവചതരിപ്പിച്ച ആളൂര്‍ എല്‍സിക്ക് വീണ്ടും സിനിമയില്‍ അവസരം. ഒരുകാലത്ത് നിരവധി സിനിമകളില്‍ വേഷമിട്ട എല്‍സി ചേച്ചിയെ ഒരുപാട് നാളൊന്നും സിനിമ തുണച്ചിട്ടില്ല. പുറപ്പാട്, ഞാന്‍ ഗന്ധര്‍വന്‍, പൊന്മുട്ടയിടുന്ന താരാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചെങ്കിലും ഇപ്പോള്‍ ചെറിയ വേഷത്തിനായി പോലും ലൊക്കേഷനില്‍ കയറി ഇറങ്ങേണ്ട അവസ്ഥയാണ് ഈ നടിക്ക്. 

അടുത്തിടെ ഒരു സിനിമയില്‍ ചാന്‍സ് ചോദിച്ച് എത്തിയപ്പോഴാണ് എല്‍സി ചേച്ചിയുടെ കഥ ലോകം അറിഞ്ഞത്. നീരജ് മാധവ് അഭിനയിക്കുന്ന 'ക' എന്ന ചിത്രത്തിലാണ് എല്‍സി ചേച്ചിക്ക് വീണ്ടും ഒരു അവസരം ലഭിച്ചത്. നീരജ് തന്നെയാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയതും.

നടൻ നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

#പട്ടണ_പ്രവേശം എന്ന ചിത്രത്തിലെ വീട്ടു വേലക്കാരി ചേച്ചിയെ എല്ലാവർക്കും ഓർമ കാണുമല്ലോ അല്ലേ...??? ‘ചേട്ടൻ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ’യെന്നുള്ള ആ ചോദ്യം വർഷങ്ങൾക്കിപ്പുറവും ഹിറ്റാണ്. പക്ഷേ ആ വേഷം ചെയ്ത നടിയാരാണെന്ന് ശരാശരി മലയാളികളെപ്പോലെ ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വളരെ അപ്രതീക്ഷിതമെന്ന് പറയട്ടെ എന്റെ പുതിയ ചിത്രമായ ‘ക’ യുടെ ഷൂട്ടിംഗ് തിരുവനന്തപുരം ചെങ്കൽച്ചൂളയിൽ പുരോഗമിക്കുന്നതിനിടെ ആ നടി ഞങ്ങളുടെ സെറ്റിലെത്തി. ആളൂർ എൽസി.

ട്രോളന്മാർ മുഴുവൻ ആഘോഷിച്ചു കൊണ്ടിരിക്കുന്ന മുഖം പക്ഷേ ഞങ്ങളുടെ സിനിമയിലെന്തെങ്കിലും അവസരം കിട്ടുമോയെന്ന് അന്വേഷിച്ചാണെത്തിയത്. കോസ്റ്റ്റ്യൂം അസോസിയേറ്റ് സതീഷിനോടും അസിസ്റ്റന്റ് ഡയറക്ടർ ഫ്ലെവിനോടും സംസാരിച്ച് മടങ്ങുകയും ചെയ്തു. ഇതറിഞ്ഞ ഞങ്ങളുടെ സംവിധായകൻ രജീഷ് ലാലും പ്രൊഡ്യൂസർ ശ്രീജിത്തും ചേർന്നു റൈറ്റേഴ്സായ രാജീവിനോടും വിഷ്ണുവിനോടും പറഞ്ഞു എൽസി ചേച്ചിയ്ക്ക് പറ്റിയൊരു വേഷം എഴുതിയൊണ്ടാക്കി.

ഇന്നു ചേച്ചി വീണ്ടും സെറ്റിൽ വന്നിരുന്നു. ഞങ്ങളൊടൊപ്പം കുറെ നേരം സംസാരിച്ചു. ഇരിങ്ങാലക്കുടക്കാരിയായ ചേച്ചി 28 വർഷം മുൻപ് സിനിമയിൽ അഭിനയിക്കാൻ തിരുവനന്തപുരത്തെത്തിയതാണ്. അന്നു മുതൽ ഇവിടെ അരിസ്റ്റോ ജംക്‌ഷനിലെ ശ്രീദേവി ടൂറിസ്റ്റ് ഹോമിലെ സ്ഥിര താമസക്കാരിയാണ്. പുറപ്പാട്, ഞാൻ ഗന്ധർവ്വൻ, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്നീ സിനിമകളിൽ അഭിനയിച്ചു. പക്ഷെ കൂടുതൽ അവസരങ്ങൾ തേടിയെത്തിയില്ല. ഇന്നു ‘ക’യിൽ ഒരു വേഷം നൽകാമെന്ന് നേരിട്ട് പറയുമ്പോൾ ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷം ഞാൻ കണ്ടു.എൽസി ചേച്ചിയെ ‘ക’ എന്ന ചിത്രത്തിലേക്ക് ഒത്തിരി ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT