Entertainment

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

1992 ല്‍ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രത്തിലെ ഡബ്ബിങ്ങിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. നാടക നടിയും റേഡിയോ അനൗണ്‍സറുമായി ജോലി നോക്കിയ ആനന്ദവല്ലി ഏതാനും സിനിമകളില്‍ അഭിനയിച്ചു. 

കാട് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സിനിമയിൽ പ്രവേശിക്കുന്നത്. 1973 ല്‍ ദേവി കന്യാകുമാരി എന്ന ചിത്രത്തില്‍ നടി രാജശ്രീയ്ക്ക് ശബ്ദം നല്‍കിക്കൊണ്ടാണ് ഡബ്ബിംഗ് രംഗത്തേക്ക് പ്രവേശിക്കുന്നത്.

മഞ്ഞിൽ വിരിഞ്ഞപൂക്കൾ എന്ന ചിത്രത്തിൽ പൂർണിമ ജയറാമിന് ശബ്ദം നൽകിയത് വഴിത്തിരിവായി. തുടർന്ന് മലയാളത്തിലെ നിരവധി നായികമാരുടെ ശബ്ദമായി ആനന്ദവല്ലി മാറി. ആധാരത്തിലെ ഗീതയ്ക്ക് നല്‍കിയ ശബ്ദമാണ് പുരസ്‌കാരം നേടിക്കൊടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി