Entertainment

'ഡേര്‍ട്ടി പിക്ചറില്‍ കാണിച്ചതുപോലെ ഞാന്‍ സില്‍ക്ക് സ്മിതയുടെ ശത്രു അല്ല'; തുറന്നു പറഞ്ഞ് ഷക്കീല

1995 ല്‍ ഇറങ്ങിയ പ്ലേ ഗേളാണ് ഷക്കീലയുടെ ആദ്യ വിജയ ചിത്രം. ഇതില്‍ സില്‍ക് സ്മിതയുടെ സഹോദരിയായാണ് ഷക്കീല എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

രു കാലത്ത് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റിയ താരങ്ങളാണ് സില്‍ക്ക് സ്മിതയും ഷക്കീലയും. അഡല്‍ട്ട് സിനിമകളിലൂടെയാണ് ഇരുവരും യുവാക്കളുടെ ഹരമായി മാറിയത്. ഷക്കീല ആധിപത്യം നേടിയതിന് പിന്നാലെയാണ് സില്‍ക്ക് മരണത്തിലേക്ക് വഴുതിവീണത്. ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധം ആയിരുന്നില്ല എന്നായിരുന്നു സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡേര്‍ട്ടി പിക്ചറില്‍ പറയുന്നത്. എന്നാല്‍ ഇത് സത്യമല്ല എന്നാണ് ഷക്കീല പറയുന്നത്. 

വിദ്യാ ബാലന്റെ ഡേര്‍ട്ടി പിക്ചറില്‍ തന്റെ കഥാപാത്രത്തെ കാണിച്ചിരിക്കുന്നത് ശരിയായിട്ടല്ല. തന്റെ ആദ്യത്തെ വിജയചിത്രം സില്‍ക് സ്മിതയ്‌ക്കൊപ്പമായിരുന്നു എന്നും ഷക്കീല വ്യക്തമാക്കി. 1995 ല്‍ ഇറങ്ങിയ പ്ലേ ഗേളാണ് ഷക്കീലയുടെ ആദ്യ വിജയ ചിത്രം. ഇതില്‍ സില്‍ക് സ്മിതയുടെ സഹോദരിയായാണ് ഷക്കീല എത്തിയത്. ഡേര്‍ട്ടി പിക്ചറില്‍ കാണിച്ചിരിക്കുന്ന പോലെ തങ്ങള്‍ ശത്രുക്കള്‍ അല്ലെന്നും താരം വ്യക്തമാക്കി. സില്‍ക് സ്മിതയുടെ സ്ഥാനം കൈയടക്കിയിട്ടില്ലെന്നും ഷക്കീല പറഞ്ഞു. 

'ഡേര്‍ട്ടി പികചറിലെ രംഗങ്ങളില്‍ സത്യമില്ല. എന്നെ സില്‍ക്കിന്റെ എതിരാളിയായിട്ടാണ് കാണിച്ചിരിക്കുന്നത്. തിരക്കഥയില്‍ അവര്‍ എന്ത് എഴുതിയിട്ടുണ്ടെങ്കിലും അത് അവരുടെ കാര്യമാണ്. അതിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ചിത്രത്തില്‍ സില്‍ക്ക് സ്മിത ഷക്കീലയോട് പറയുന്ന ഡയലോഗില്‍ സത്യമില്ല. എന്റെ ആദ്യ ചിത്രം അവര്‍ക്കൊപ്പമായിരുന്നു. സഹോദരിയായി. അതിന് ശേഷം അവര്‍ മരിച്ചു. അതിനാല്‍ ഒരിക്കലും അവരോട് മത്സരിക്കേണ്ടി വന്നിട്ടില്ല' ഷക്കീല വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

CJP Jantar Mantar Protest Live: സമരം അവസാനിപ്പിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

സ്വര്‍ണക്കടത്തെന്ന് സംശയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നഗ്നനാക്കി പരിശോധന; മുഖ്യമന്ത്രിക്ക് പരാതി നല്‍കി പ്രവാസി യുവാവ്

'യുവജനം എല്ലാം കാണുന്നുണ്ട്': പുതിയ വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് സിജെപിയുടെ മുന്നറിയിപ്പ്

തുടരും... ഇന്ത്യയുടെ 'ബാറ്റിങ് വിപ്ലവം'; സ്വന്തം ലോക റെക്കോർഡിനൊപ്പം!