Entertainment

"തോറ്റു കാണാൻ ആ​ഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തണം", ​ഗ്ലാമർ ഫോട്ടോഷൂട്ടുമായി സാക്ഷി അ​ഗർവാൾ 

സാക്ഷി അ​ഗർവാൾ പങ്കുവച്ച ​​ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ നടി സാക്ഷി അ​ഗർവാൾ പങ്കുവച്ച ​​ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു. പേസ്റ്റൽ നിറത്തിനൊപ്പം വുഡൻ ബ്രൗൺ നിറത്തിലുള്ള ജാക്കറ്റ് ധരിച്ചാണ് നടി ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. ചില ആളുകൾക്ക് നിങ്ങളുടെ തോൽവി മാത്രമാണ് കാണേണ്ടതെന്നു അവരെ നിരാശപ്പെടുത്താമെന്നും സാക്ഷി ചിത്രങ്ങൾക്കൊപ്പം കുറിച്ചു. 

"കഠിനാദ്ധ്വാനം ചെയ്യുക, ശരീരത്തെ ഭം​ഗിയാക്കി വയ്ക്കുക, ചർമ്മത്തെ ലാളിക്കുക, ആരോ​ഗ്യകരമായ ഭക്ഷണം ശീലമാക്കുക, ആരോ​ഗ്യത്തോടെയിരിക്കുക, നിങ്ങളുടെ സ്വപ്നങ്ങൾക്കായി പ്രവർത്തിക്കൂ!", എന്നാണ് സാക്ഷിയുടെ വാക്കുകൾ. 

തമിഴ്‌, കന്നട, മലയാളം ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധ നേടിയ താരമാണ് സാക്ഷി അ​ഗർവാൾ. തമിഴ് ബി​ഗ് ബോസിന്റെ മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെ താരത്തിന് ആരാധക പിന്തുണ ഏറി. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ​ഗ്ലാമറസ് ചിത്രങ്ങളും വർക്കൗട്ട് വിഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്‍ പ്രശാന്തും ബി അശോകും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ആദ്യ ബിക്കിനി സീൻ, 'നോട്ട് സൈസ് സീറോ'യ്ക്ക് വേണ്ടി കൃതിയുടെ കഠിന ഫിറ്റ്നസ് പരിശീലനം

'മഹേശന്റെ ആത്മഹത്യക്ക് കാരണം വെള്ളാപ്പള്ളി നടേശന്റെ ഭീഷണി'; പുനരന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്

3 ലോക ചാംപ്യൻമാരെ കിറുകൃത്യം പ്രവചിച്ചു; 'ഇത്തവണ അവർ ലോകകപ്പ് ഉയർത്തും'! ​ഗണിത ശാസ്ത്രജ്ഞന്റെ ഞെട്ടിക്കും പ്രവചനം ​

വീടിന്റെ മതില്‍ ഇടിഞ്ഞുവീണു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

SCROLL FOR NEXT