Entertainment

ദിലീപിന്റെ സഹോദരൻ അനൂപ് സംവിധായകനാകുന്നു; പൂജാചടങ്ങിൽ നിറസാന്നിധ്യമായി മീനാക്ഷി (വിഡിയോ) 

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്‌ഷന്‍സാണ് ചിത്രത്തിന്റെ നിർമാണം

Author : സമകാലിക മലയാളം ഡെസ്ക്

നടൻ ദിലീപിന്റെ സഹോദരൻ അനൂപും സിനിമ സംവിധാനത്തിലേക്ക്. അനൂപിന്റെ ആദ്യ ചിത്രത്തിന്റെ പൂജ ഇന്നലെ കൊച്ചിയിലെ അഞ്ചുമന ക്ഷേത്രത്തിൽ നടന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്‌ഷന്‍സാണ് ചിത്രത്തിന്റെ നിർമാണം. 

സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയാണ് അനൂപിന്റെ കന്നി സംവിധാനം. അർജുൻ അശോകനാണ് ചിത്രത്തിലെ നായകൻ. 

വൈശാഖ്, നാദിര്‍ഷ, ജൂഡ് ആന്റണി, ഹരിശ്രീ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണൻ, വിനീത് കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നിർമ്മാതാവായ രജപുത്ര രഞ്ജിത്ത്, സാദിഖ്, നന്ദു പൊതുവാൾ, ആൽവിൻ ആന്റണി എന്നിവർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ദിലീപിന്റെ മകൾ മീനാക്ഷിയായിരുന്നു ചടങ്ങിലെ താരം. പൂജാ ചടങ്ങുകളിൽ ഉടനീളം അച്ഛനൊപ്പം മീനാക്ഷിയും ഉണ്ടായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം; ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് തെങ്കാശിയില്‍

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്