Entertainment

ദിലീപ് നല്ല ബുദ്ധിമാനാണ്; ക്യാപ്റ്റന്റെ ആ വാക്കുകള്‍

ദിലീപ് എന്നോട് പറഞ്ഞു 'ഒരു കാല്‍ അതിന് മുകളില്‍ വച്ച് കറക്കിയെടുക്ക്. ചവിട്ടേണ്ട' എന്ന്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ക്യാപ്റ്റന്‍ രാജുവിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിലൊന്നായിരുന്നു പവനായി. അതിന് സമാനമായ രീതിയിലുള്ള വേഷമായിരുന്നു സിഐഡി മൂസയിലെ ഡിറ്റക്ടീവ് കരണ്‍ചന്ദ്. കോട്ടും സ്യൂട്ടുമിട്ട് തൊപ്പിയും വച്ച് കയ്യിലൊരു ബാഗുമായി സഞ്ചരിക്കുന്ന ക്യാപ്റ്റന്റെ വേഷം ആര്‍ക്കും മറക്കാനാകില്ല.

സിഐഡി മൂസ എന്ന ചിത്രത്തെ കുറിച്ച് ക്യാപ്റ്റന്‍ രാജു ഒരഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ- 'ജോണി ആന്റണി ദിലീപ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ സിഐഡി മൂസയില്‍ പിന്നീട് ഞാന്‍ ഒരു ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. സത്യത്തില്‍ ദിലീപിന്റെ തലച്ചോറിലുണ്ടായ സിനിമയാണ് സിഐഡി മൂസ. ജോണിയുടെയും ദിലീപിന്റെയും ഹ്യൂമര്‍ സെന്‍സാണ് സിനിമയെ ഹിറ്റാക്കിയതെന്നായിരുന്നു ആ വാക്കുകള്‍.

ചിത്രത്തില്‍ ഞാന്‍ ഒരു ഓട്ടോയില്‍ വന്ന് ഇറങ്ങുന്ന സീനുണ്ട്. ആ സീന്‍ ചെയ്തു തുടങ്ങിയപ്പോള്‍ ദിലീപ് പറഞ്ഞു, ജോണി നമുക്ക് കുറച്ച് ചാണകം എടുപ്പിച്ചാലോ, അതുകൊണ്ട് ഒരു വിദ്യയുണ്ട്. അങ്ങനെ അടുത്ത വീട്ടില്‍ നിന്ന് ചാണകം വാങ്ങി. ദിലീപ് എന്നോട് പറഞ്ഞു 'ഒരു കാല്‍ അതിന് മുകളില്‍ വച്ച് കറക്കിയെടുക്ക്. ചവിട്ടേണ്ട' എന്ന്. ഇടത്തേ കാല്‍ അങ്ങിനെ എടുത്തു വയ്ക്കുമ്പോള്‍ വലത്തേ കാല് ചാണകത്തില്‍ ചവിട്ടി വൃത്തികേടാക്കി വയ്ക്കും'. 

ദിലീപ് നല്ല ബുദ്ധിമാനാണ്. തലയ്ക്കകത്ത് കുറേ തമാശ സ്‌റ്റോക്ക് ചെയ്തു വയ്ക്കുന്ന ആളാണെന്നും ക്യാപ്റ്റന്‍ അഭിമുഖത്തില്‍ പറഞ്ഞു. ബ്രീഫ് കെയ്‌സിനകത്ത് കരിമീന്‍ കൊണ്ട് വരുന്നതും കാറിന് കീഴെ ദ്വാരമിട്ട് സ്വയം തള്ളുന്നതുമൊക്കെ പ്രേക്ഷകര്‍ ആസ്വദിച്ചു. കൊച്ചു കുട്ടികള്‍ക്ക് പോലും ഇഷ്ടമായി. സിഐഡി മൂസയുടെ പാര്‍ട്ട് 2 എടുക്കാന്‍ ദിലീപിന് ആഗ്രഹമുണ്ടെന്ന് കേട്ടു. എനിക്ക് വേഷം തരികയാണെങ്കില്‍ ഞാന്‍ ചെയ്യും. അല്ലെങ്കില്‍ തിയറ്ററില്‍ പോയി കാണും.'ക്യാപ്റ്റന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം