Entertainment

'ദീപികയല്ല ഞാനായിരുന്നു ബന്‍സാലിയുടെ പത്മാവതി, പക്ഷേ എനിക്ക് പറ്റിയ ഖില്‍ജിയെ കിട്ടിയില്ല'; തുറന്നു പറഞ്ഞ് ഐശ്വര്യ റായ്

'പത്മാവതിലും ബാജിറാവു മസ്താനിയിലും നായികയാകാന്‍ ബന്‍സാലി തന്നെ സമീപിച്ചിരുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

രാജ്യത്തെ മികച്ച സംവിധായകരില്‍ ഒരാളാണ് സഞ്ജയ് ലീല ബന്‍സാലി. തൊടുന്നതെല്ലാം പൊന്നാക്കുന്ന ഈ സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കാത്ത താരങ്ങളുണ്ടാവില്ല. വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച പത്മാവദാണ് അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ പ്രധാന കഥാപാത്രമായ പദ്മാവതിയായി എത്തിയത് ദീപിക പദുക്കോണായിരുന്നു. എന്നാല്‍ പത്മാവതിയെക്കുറിച്ച് ആദ്യം ചിന്തിക്കുമ്പോള്‍ ബന്‍സാലിയുടെ മനസിലുണ്ടായിരുന്നത് ദീപിക അല്ല. ഐശ്വര്യ റായിയായിരുന്നു. താരം തന്നെയാണ് ഇപ്പോള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 

പത്മാവതിലും ബാജിറാവു മസ്താനിയിലും നായികയാകാന്‍ ബന്‍സാലി തന്നെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ തന്റെ ഖില്‍ജിയെയും ബാജിറാവുവിനെയും കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഫെനി ഖാന്റെ പ്രൊമോഷനിടെയാണ് വെളിപ്പെടുത്തല്‍

ദീപികയുടേയും രണ്‍വീര്‍ സിങ്ങിന്റേയും കരിയറിലെ ഏറ്റവും മികച്ച സിനിമയായി കണക്കാക്കുന്ന ബാജിറാവു മസ്താനിയില്‍ ആദ്യം പരിഗണിച്ചിരുന്നത്‌  ഐശ്വര്യയേയും സല്‍മാനേയുമായിരുന്നു. എന്നാല്‍ ഇരുവരുടേയും ബന്ധം തകര്‍ന്നതോടെ ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. 

'ബന്‍സാലിയ്‌ക്കൊപ്പം ബാജിറാവു മസ്താനി ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ എനിക്ക് പറ്റിയ ബാജിറാവുവിനെ കണ്ടെത്താന്‍ അദ്ദേഹത്തിനായില്ല. പത്മാവദിലും ഞാന്‍ വരേണ്ടതായിരുന്നു. പക്ഷെ എനിക്കായി ഖില്‍ജിയെ കണ്ടെത്താനും ബന്‍സാലിക്കായില്ല. അത്‌കൊണ്ടാണ് അതൊന്നും നടക്കാതെ പോയത്. അദ്ദേഹത്തോടൊത്ത് ചിത്രം ചെയ്യാന്‍ എനിക്കിഷ്ടമാണ്' ഐശ്വര്യ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live: എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ ഇൻഷുറൻസ്, ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതിക്ക് 10 കോടി രൂപ

മരുന്നിനും പഠനത്തിനും ഇനി പണമില്ലെന്ന് പറയേണ്ടി വരില്ല; സാധാരണക്കാർക്കായി 'വൺ കേരള കരുതൽ മിഷൻ'

റബര്‍ താങ്ങുവില കൂട്ടി, 250 രൂപയാക്കും, വനിതകള്‍ക്ക് കൃഷി സഖി പദ്ധതി; മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി കൂട്ടി

മലയാളി നഴ്‌സുമാര്‍ക്ക് യുഎഇയില്‍ അവസരം; റിക്രൂട്‌മെന്റ് സൗജന്യം, എങ്ങനെ അപേക്ഷിക്കാം

'സ്‌ക്രീനിന് പുറത്ത്, നിഷ്‌കളങ്കത എപ്പോഴും കണ്ണുകളിൽ സൂക്ഷിക്കുന്ന സുഹൃത്ത്'; ഉണ്ണി മുകുന്ദനെക്കുറിച്ച് പ്രാചി തെഹ്‌ലാൻ