Entertainment

ദീപികയും കങ്കണയുമൊക്കെ തിളങ്ങി, പക്ഷെ ഇക്കുറിയും താരമായത് ഐശ്വര്യ തന്നെ  

പര്‍പ്പിള്‍ നിറത്തില്‍ മയിലിന്റെ ഡിസൈനില്‍ തീര്‍ത്ത ഗൗണ്‍ അണിഞ്ഞാണ് കാന്‍ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ തന്റെ ആദ്യ ദിനം എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കങ്കണ റണാവത്തിനും ദീപിക പദുക്കോണും പിന്നാലെ ഐശ്വര്യ റായിയും കാന്‍ ചലചിത്രോത്സവത്തില്‍ എത്തികഴിഞ്ഞു. പതിവുപോലെ ഇത്തവണയും ഐശ്വര്യയുടെ റെഡ് കാര്‍പ്പറ്റ് ലുക്കിന് ഫുള്‍ മാര്‍ക്ക് നല്‍കിയിരിക്കുകയാണ് ആരാധകര്‍. പര്‍പ്പിള്‍ നിറത്തില്‍ മയിലിന്റെ ഡിസൈനില്‍ തീര്‍ത്ത ഗൗണ്‍ അണിഞ്ഞാണ് കാന്‍ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ തന്റെ ആദ്യ ദിനം എത്തിയത്. 

മൈക്കിള്‍ സിന്‍കോ ആണ് ഇക്കുറി ഐശ്വര്യയുടെ ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്വരോസ്‌കി കല്ലുകള്‍ പതിപ്പിച്ച ഗൗണ്‍ പിന്നിലേക്ക് മൂന്ന് മീറ്ററോളം നീണ്ടുകിടക്കുന്ന ട്രെയിന്‍ ഗൗണ്‍ ആയാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഇത് 17-ാം വര്‍ഷമാണ് ഐശ്വര്യ കാന്‍ ചലചിത്രോത്സവത്തിന് എത്തുന്നത്. 

ഐശ്വര്യക്കൊപ്പം മകള്‍ ആരാധ്യയും കാന്‍ വേദിയില്‍ എത്തിയിരുന്നു. അമ്മയുടെ കൈപിടിച്ച് ചുവപ്പ് നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞായിരുന്നു ആരാധ്യ എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്; ജില്ലാ കളക്ടറുടെ ഉത്തരവ്

മുടി സ്വയം പറ്റെ വെട്ടി, ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല; 'ജയില്‍ മേക്കോവറില്‍' സുഹൈല്‍

മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ

നടന്‍ ഇമ്രാന്‍ ഖാന്‍ ഉടന്‍ രാജ്യം വിടണം; സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തതില്‍ നടപടി