Entertainment

ദുരന്തത്തില്‍ കേരളത്തിന് രക്ഷകരായി വിജയ് ആരാധകര്‍; എത്തിയത് ഒരു ലോറി നിറയെ സ്‌നേഹം (വീഡിയോ) 

തമിഴ്നാട്ടിൽ നിന്ന് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോറികളിൽ കേരളത്തിലേക്ക് അവശ്യ വസ്തുക്കൾ എത്തിക്കുന്ന വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത് 

സമകാലിക മലയാളം ഡെസ്ക്

പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങായി വിജയ് ഫാന്‍സ് അസോസിയേഷന്റെ  നേതൃത്വത്തില്‍ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. 70 ലക്ഷം രൂപ ഫാൻസ് വഴി വിജയ് കേരളത്തിലെ ദുരിതബാധിതർക്കായി നൽകിയെന്ന് തമിഴ് വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പുറമെ തമിഴ്നാട്ടിൽ നിന്ന് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോറികളിൽ കേരളത്തിലേക്ക് അവശ്യ വസ്തുക്കൾ എത്തിക്കുന്ന വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. 

വിജയ് ആരാധകർ തന്നെയാണ് ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്ത്. 'രോമങ്ങള്‍ എഴുന്നേറ്റ് നില്‍ക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിലെത്തി സന്നദ്ധപ്രവർത്തനങ്ങൾ നടത്താനും തമിഴ്നാട്ടിലെ വിജയ്ഫാൻസ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. താരവും ഫാൻസ് അം​ഗങ്ങളും തങ്ങൾക്കൊപ്പം നിൽക്കുന്നതിന്റെ നന്ദിയും കടപ്പാടും കേരളത്തിലുള്ള വിജയ് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ താരത്തെ അറിയിക്കുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചൈന ഇന്ത്യന്‍ ഭൂമി കയ്യേറി'; മുന്‍കരസേനാ മേധാവിയുടെ പുസ്തകത്തിലെ പരാമര്‍ശം ഉദ്ധരിച്ച് രാഹുല്‍ഗാന്ധി, ലോക്‌സഭ പ്രക്ഷുബ്ധം

നടുറോഡിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം

ഫെബ്രുവരി 4ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം; ടി20 ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ സമയക്രമം

ഐഎസ്എൽ: ശമ്പളത്തിൽ കുറവ് വരുത്താൻ സമ്മതിച്ചു; ബംഗളൂരു എഫ് സി താരങ്ങൾക്ക് നന്ദി പറഞ്ഞ് ഉടമ

ചോദിക്കാതെ തന്നെ തരണം; ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം ലീഗിന് അര്‍ഹതപ്പെട്ടത്: കെഎന്‍എ ഖാദര്‍

SCROLL FOR NEXT