Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ വിവാദം: ചടങ്ങിന് ശേഷം നിലപാടറിയിക്കാമെന്ന് ജൂറി ചെയര്‍മാന്‍

ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തില്‍ ചടങ്ങിന് ശേഷം നിലപാടറിയിക്കാമെന്ന് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തില്‍ ചടങ്ങിന് ശേഷം നിലപാടറിയിക്കാമെന്ന് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍. ഭൂരിപക്ഷം പുരസ്‌കാര ജേതാക്കളും ബഹിഷ്‌കരിച്ചിരിക്കുന്ന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. 

ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച പുരസ്‌കാര ജേതാക്കളോടും മന്ത്രി സ്മൃതി ഇറാനിയോടും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.
ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ആദ്യത്തെ 11 പുരസ്‌കാരങ്ങള്‍ മാത്രമേ രാഷ്ട്രപതി വിതരണം ചെയ്യൂവെന്നും ശേഷിക്കുന്നവര്‍ക്ക് വാര്‍ത്താവിതരണ വകുപ്പുമന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്തില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ചൂണ്ടിക്കാട്ടി പുരസ്‌കാര ജേതാക്കള്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയത്. രാഷ്ട്രപതിയ്ക്ക് പകരം ഉപരാഷ്ട്രപതി അവാര്‍ഡ് നല്‍കിയാലും സ്വീകരിക്കാമെന്നും പ്രതിഷേധക്കാര്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സ്മൃതി ഇറാനിയാണ് ബാക്കിയുള്ള പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. മലയാളത്തില്‍ നിന്ന് .ശേുദാസും സംവിധായകന്‍ ജയരാജും ചടങ്ങില്‍ പങ്കെടുക്കും എന്നറിയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം