Entertainment

ന‍ടി പാർവതി തിരുവോത്തിനെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചു; സംവിധായകനെതിരെ കേസ്

സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതി എലത്തൂർ പൊലീസ് കൈമാറിയതിനെ തുടർന്നാണ് കേസെടുത്തത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ചലച്ചിത്ര നടി പാർവതി തിരുവോത്തിനെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചതിന് അഭിഭാഷകനും സംവിധായകനുമായ എറണാകുളം സ്വദേശി കിഷോറിനെതിരേ കേസ്. എലത്തൂർ പൊലീസാണ് കേസെടുത്തത്. 

മെസഞ്ചർ വഴി തന്നെക്കുറിച്ച് മോശമായ വിവരങ്ങൾ പിതാവിനും സഹോദരനും കൈമാറിയെന്നും ഫെയ്സ്ബുക്ക് വഴി അപവാദങ്ങൾ പ്രചരിപ്പിച്ചെന്നുമാണ് പരാതി. 

സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതി എലത്തൂർ പൊലീസ് കൈമാറിയതിനെ തുടർന്നാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 354 ഡി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT