Entertainment

നടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. രക്താണുക്കള്‍ കുറയുന്ന അസുഖത്തിന് ചികിത്സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചലച്ചിത്ര നടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു. 52 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്താണുക്കള്‍ കുറയുന്ന അസുഖത്തിന് ചികിത്സയിലായിരുന്നു.

പുലര്‍ച്ചെ നാലുമണിയോടെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് അബിയെ ആശുപത്രിയില്‍ എത്തിച്ചത്. 

മലയാളത്തില്‍ മിമിക്രിയെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കലാകാരനാണ് കലാഭവന്‍ അബി. സിനിമകളില്‍ അഭിനയിക്കുമ്പോഴും മിമിക്രിയില്‍ സജീവമായിരുന്നു. ഏറെ വിറ്റഴിഞ്ഞ ഒട്ടേറെ മിമിക്‌സ് പരേഡ് കസറ്റുകള്‍ക്കു പിന്നില്‍ അബിയുണ്ടായിരുന്നു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നുവില്‍ തുടങ്ങി അന്‍പതോളം സിനിമകളില്‍ അഭിനയിച്ചു. ഹാപ്പി വെഡിങ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

മുവാറ്റുഴ സ്വദേശിയാണ് അബി. ഹബീബ് മുഹമ്മദ് എന്നാണ് യഥാര്‍ഥ പേര്. കൊച്ചിന്‍ കലാഭവന്‍ ഉള്‍പ്പെടെയുള്ള ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചു. മകന്‍ ഷൈന്‍ നിഗം. രണ്ടു പെണ്‍മക്കളുണ്ട്. 

കലാഭവന്‍ വിട്ട അബി നടന്‍ ദിലീപ്, സലിംകുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവരോടൊപ്പം സാഗര്‍ എ്‌ന മിമിക്രി ട്രൂപ്പ് നടത്തി. ആമിന താത്ത എന്ന കഥാപാത്രം അബിക്കു മിമിക്രി വേദികളില്‍ മറ്റു പലര്‍ക്കുമില്ലാത്ത ജനകീയതയുണ്ടാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധം പാര്‍ലമെന്റിലേക്ക് കൂടി നീട്ടാന്‍ കോണ്‍ഗ്രസ്; ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറായേക്കുമെന്ന് സൂചന

കണ്ണൂരിൽ 925 ഭക്ഷണശാലകളിൽ മിന്നൽ പരിശോധന, ഒരു ബേക്കറി പൂട്ടിച്ച് ആരോഗ്യവകുപ്പ്

ഇതു ജന്തര്‍ മന്തറില്‍ വിശന്നിരിക്കുന്ന ആര്‍ക്കെങ്കിലും നല്‍കൂ; ഓണ്‍ലൈന്‍ ആപ്പുകളിലൂടെ നൂറു കണക്കിന് ഭക്ഷണ ഓര്‍ഡറുകള്‍

ഫൈനലിലെ അടിപിടിയല്‍ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ; അര്‍ജന്റീനയെ കാത്തിരിക്കുന്നതെന്ത്?

അമേരിക്കയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് വന്‍ നികുതി, പുതിയ പ്രഖ്യാപനവുമായി ട്രംപ്; ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും