Entertainment

നടന്‍ മോഹിത് ബാഗെല്‍ അന്തരിച്ചു

26 കാരനായ താരം കാന്‍സര്‍ ബാധിതനായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ അഭിനയിച്ച റെഡിയിലൂടെ ശ്രദ്ധേയനായ നടന്‍ മോഹിത് ബാഗെല്‍ അന്തരിച്ചു. 26 കാരനായ താരം കാന്‍സര്‍ ബാധിതനായിരുന്നു. ഉത്തര്‍പ്രദേശില്‍ മതുരയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംവിധായകനും തിരക്കഥാകൃത്തുമായ രാജ് ഷാന്‍ഡില്യയാണ് മോഹിതിന്റെ മരണത്തെക്കുറിച്ച് സ്ഥിരീകരിച്ചത്. 

ആറ് മാസമായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു മോഹിത്. മെയ് 15 ന് ഫോണ്‍ വിളിച്ച് സംസാരിച്ചിരുന്നെന്നും അന്ന് കാന്‍സര്‍ മോചിതനാവുന്നു എന്നാണ് പറഞ്ഞിരുന്നതെന്നും രാജ് കൂട്ടിച്ചേര്‍ത്തു. കോമഡി സര്‍ക്കസ് ജബരിയ ജോഡി എന്നീ സിനിമകളില്‍ മോഹിതിനൊപ്പം ചേര്‍ന്നാണ് രാജ് തിരക്കഥ ഒരുക്കിയത്. റെഡി എന്ന ചിത്രത്തില്‍ അമര്‍ ചൗധരി എന്ന കഥാപാത്രമായാണ് മോഹിത് എത്തിയത്. മിലന്‍ ടോക്കീസ്, ഇക്കീസ് ടോപ്പോന്‍ കി സലാനി, ഗലി ഗലി ചോര്‍ ഹേ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയന് നിര്‍ണായകം; അപ്പീല്‍ അനുമതി ഹര്‍ജിയില്‍ ഇന്ന് വിധി; കേസെടുത്ത് ഇഡിയും

അമേരിക്ക പലിശനിരക്ക് കൂട്ടും?, സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു

എസിയോ വലിയ വീടോ ഉണ്ടെങ്കില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശവകുപ്പ്

ഡല്‍ഹി പൊലീസ് മർദ്ദനം: ആതിരയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു

റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം