Entertainment

നടന്‍ ഋഷി കപൂര്‍ അന്തരിച്ചു

മുംബൈയിലെ റിലയന്‍സ് ആശുപത്രിയിലായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ബോളിവുഡ് നടന്‍ ഋഷി കപൂര്‍ അന്തരിച്ചു. 67 വയസായിരുന്നു.മുംബൈയിലെ റിലയന്‍സ് ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു. അടുത്തിടെയാണ് ന്യൂയോര്‍ക്കില്‍ നിന്ന് ഇദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്. സിനിമയില്‍ വീണ്ടും സജീവമായി തുടങ്ങുന്നതിനിടെയാണ് അന്ത്യം.

കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍ തിരികെ എത്തിയത്. ഫെബ്രുവരിയില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബൈയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. 

ഋഷി കപൂര്‍ ആദ്യം അഭിനയിച്ച ചിത്രം 1970 ലെ മേരനാം ജോക്കര്‍ ആണ്. ഇതിന് ദേശീയ അവാര്‍ഡ് ലഭിച്ചു. ബാലതാരത്തിനുളള അവാര്‍ഡാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. 1973 ല്‍ ഡിംപിള്‍ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളില്‍ ഋഷി കപൂര്‍ അഭിനയിച്ചു. 2004 നു ശേഷം  സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍