Entertainment

'നടന്മാരുടെ കാമുകിമാരാണ് അവർ, പരിഹസിച്ചും നുണക്കഥകൾ പ്രചരിപ്പിച്ചും കരിയർ നശിപ്പിക്കും'; തുറന്നു പറഞ്ഞ് രവീണ ടണ്ടൻ

ബോളിവുഡിലെ വൃത്തികെട്ട രാഷ്ട്രീയത്തിന് ഇരയായിരുന്നെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് നടി രവീണ ടണ്ടൻ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സ്വജനപക്ഷപാതമാണ് സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് കാരണമായത് എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. സിനിമ പാരമ്പര്യമുള്ളവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും അല്ലാത്തവർ ഒഴിവാക്കപ്പെടുന്നുണ്ടെന്നും വെളിപ്പെടുത്തി ഇതിനോടകം നിരവധി താരങ്ങളാണ് രം​ഗത്തെത്തിയത്. സംവിധായകൻ കരൺ ജോഹർ ഉൾപ്പടെയുള്ള മുൻനിരക്കാർക്കെതിരെ കങ്കണ റണാവത്ത് ആരോപണം ഉന്നയിച്ചത് വലിയ ചർച്ചയായിരുന്നു. താരം ബോളിവുഡിലെ വൃത്തികെട്ട രാഷ്ട്രീയത്തിന് ഇരയായിരുന്നെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് നടി രവീണ ടണ്ടൻ.

തുടക്കകാലത്ത് തനിക്ക് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് രവീണ പറയുന്നത്. ബോളിവുഡിലെ ​ഗേൾ ​ഗ്യാങ്ങാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. നടന്മാരുടെ കാമുകിമാരായിരിക്കും ഇവർ. സിനിമയിൽ നിന്ന് പുറത്താക്കപ്പെട്ട നടിമാരെ ഇവർ കളിയാക്കുമെന്നും എന്നാൽ സത്യം തുറന്നു പറഞ്ഞാൽ അവർ നമ്മളെ നുണയന്മാരും ഭ്രാന്തന്മാരുമാക്കി മാറ്റുമെന്നും ട്വിറ്ററിലൂടെ രവീണ വ്യക്തമാക്കി.

ഇന്റസ്ട്രിയിൽ പെൺകൂട്ടം. ഇപ്പോഴും അവരുണ്ട്.  ചില നായകൻമാരുടെ കാമുകിമാരാണ് അവർ. നായകൻമാർ സിനിമയിൽ നിന്ന് പുറത്താക്കിയവരെ പരിഹസിക്കുകയാണ് അവരുടെ പ്രധാന വിനോദം. നുണകൾ നിറഞ്ഞ വാർത്തകൾ അവർക്കെതിരേ നിരന്തരം നൽകും. അത് അവരുടെ കരീയർ നശിപ്പിക്കും. ചിലർ ഇതിനെയെല്ലാം അതിജീവിച്ച് മുന്നേറും മറ്റുചിലർക്ക് അതിന് കഴിയില്ല. നിങ്ങൾ സത്യം പറഞ്ഞു തുടങ്ങിയാൽ അവർ നിങ്ങളെ നുണയനും ഭ്രാന്തനും മനോരോഗിയും ആയി ചിത്രീകരിക്കും. അവരുടെ മാധ്യമപ്രവർത്തകർ പേജുകൾ നുണക്കഥകളെഴുതും. കരിയർ നശിപ്പിക്കും. അതിജീവിക്കാനായി പൊരുതും. പഴയ മുറിവുകൾ ഓർമ വരുന്നുവെന്നും രവീണ കുറിച്ചു.  ബോളിവുഡിൽ ജനിച്ച് വീണ തന്റെ വരെ കരിയർ നശിപ്പിക്കാൻ ഇക്കൂട്ടർ ശ്രമിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. നിർമാതാവ് രവി ടണ്ടന്റെ മകളാണ് രവീണ.

തന്നെ കുഴിച്ചുമൂടാൻ ചിലർ ശ്രമിച്ചുവെന്നും താൻ വീണ്ടും പോരാടുകയായിരുന്നുവെന്നും അവർ ട്വീറ്റ് ചെയ്തു. സമ്മർദ്ദങ്ങൾ കൂടുതലാണ്. നല്ല ആളുകളും വൃത്തികേട് കളിക്കുന്നവരുമുണ്ട്. ചിലർ കളിക്കുന്ന വൃത്തികെട്ട രാഷ്ട്രീയം ഒരു തരം പുളിച്ചു തികട്ടലുണ്ടാക്കുമെന്നും ട്വീറ്റിൽ പറയുന്നു. എല്ലാ തരത്തിലുമുള്ള മനുഷ്യർ ബോളിവുഡിലുണ്ട്. തല ഉയർത്തിപ്പിടിച്ച് നടക്കണമെന്നും നല്ല ഒരു നാളെ ഉണ്ടാകണമെന്നുമാണ് തന്റെ പ്രാർഥനയെന്നും രവീണ കൂട്ടിച്ചേർത്തു. രവീണയുടെ ആരോപണം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Sthree Sakthi SS 492 lottery result

'വെറുതെ തള്ളി മറിക്കണ്ട, മന്ത്രി മറന്നുപോയെങ്കില്‍ വോയ്‌സ് ക്ലിപ്പ് അയച്ചു തരാം'; സജി ചെറിയാനോട് വിനയന്‍

99,999 രൂപ വില, പെട്ടെന്ന് ചൂടാവാതിരിക്കാന്‍ കൂളിങ് സിസ്റ്റം; വിവോ എക്‌സ് 300 സീരീസ് ഉടന്‍ വിപണിയില്‍

മദ്യം നല്‍കി പെണ്‍കുട്ടിയെ തുടര്‍ച്ചയായി രണ്ടുവര്‍ഷം പീഡിപ്പിച്ചു; അമ്മയ്ക്കും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിന തടവ്

SCROLL FOR NEXT