Entertainment

നടി കല്‍ക്കി കോച്‌ലിനും കാമുകനും പെണ്‍കുഞ്ഞ്

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് താന്‍ ഗര്‍ഭിണിയാണെന്ന് താരം തുറന്നു പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി കല്‍ക്കി കോച്‌ലിനും കാമുകന്‍ ഗയ് ഹെര്‍ഷ്ബര്‍ഗിനും പെണ്‍കുഞ്ഞ് ജനിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കല്‍ക്കി കുഞ്ഞിന് ജന്മം നല്‍കിയതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കല്‍ക്കിയോ ഗയോ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ല.

ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു കല്‍ക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് താന്‍ ഗര്‍ഭിണിയാണെന്ന് താരം തുറന്നു പറഞ്ഞത്. ഗര്‍ഭകാലം കല്‍ക്കി ആഘോഷമാക്കിയിരുന്നു. തന്നിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചുമെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. കൂടാതെ നിറവയറുമായി നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഗര്‍ഭിണിയാണെന്ന  വാര്‍ത്തകള്‍ വന്നതിന് പിന്നാലെ താരത്തിന് രൂക്ഷ വിമര്‍ശനവും നേരിടേണ്ടി വന്നിരുന്നു. വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് കല്‍ക്കിയുടെ ആദ്യ ഭര്‍ത്താവ്. 2005 ലാണ് ഇരുവരും വിവാഹമോചനം നേടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍