Entertainment

നടി കീർത്തി സുരേ‌ഷ് ബിജെപിയിലേക്ക്? പ്രതികരണവുമായി മേനക സുരേഷ് 

കുടുംബപരമായി ബിജെപിയോട് താല്‍പര്യമുണ്ടെന്നും എന്നാൽ കീര്‍ത്തി ഇതുവരെ അത്തരത്തിലൊരു താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും മേനക

Author : സമകാലിക മലയാളം ഡെസ്ക്

നടി കീർത്തി സുരേ‌ഷ് ബിജെപിയില്‍ ചേര്‍ന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുകയാണ്. കീർത്തിയുടെ മാതാപിതാക്കളായ നടി മേനക സുരേഷും നിർമാതാവ് സുരേഷ് കുമാറും ബിജെപിയുമായി സഹകരിച്ചതിന് പിന്നാലെയാണ് കീർത്തിയും പാർട്ടിയിൽ ചേരുകയാണെന്ന തരത്തിൽ പ്രചരണങ്ങൾ ശക്തമായത്. എന്നാൽ ഇപ്പോഴത്തെ വാര്‍ത്തയില്‍ വാസ്തവമില്ലെന്ന് നടി മേനക പ്രതികരിച്ചു. 

"ബിജെപിക്കായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഞാനും സുരേഷും പ്രധാനമന്തിക്കൊപ്പം ഒരു ചിത്രമെടുത്തിരുന്നു. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. ഇതാണ് പ്രചാരണങ്ങളുടെ പ്രധാന കാരണം", മേനക പറഞ്ഞു.

കുടുംബപരമായി ബിജെപിയോട് താല്‍പര്യമുണ്ടെന്നും എന്നാൽ കീര്‍ത്തി ഇതുവരെ അത്തരത്തിലൊരു താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും മേനക പറഞ്ഞു. പ്രചരിക്കുന്ന വാർത്തയിൽ വാസ്തവമില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

ആകാശം ക്യാൻവാസായി എണ്ണായിരം അടി ഉയരത്തിൽ വർണവിസ്മയം തീർത്ത് 4 മലയാളി കലാകാരന്മാർ

'ഡിവോഴ്‌സ് വേണമെന്ന് പറഞ്ഞ് വീട്ടില്‍ വന്നാല്‍ എന്ത് പറയും'; ആ സിനിമ കണ്ട് അച്ഛനോട് ചോദിച്ചു: അനിഷ്മ അനില്‍കുമാര്‍

ദുൽഖർ സൽമാന്റെ 'ഐ ആം ​ഗെയിം' ഒടിടിയിൽ കയ്യടി നേടുമോ ? റിലീസ് തീയതി പുറത്ത്

​ഓട്ടോയിൽ നിന്ന് കളഞ്ഞുകിട്ടിയ ഒന്നേകാൽ പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി; മാതൃകയായി എട്ടാം ക്ലാസുകാരൻ