Entertainment

'നടി റീനു മാത്യൂസിന് പ്രായം 52', ഫീമെയിൽ മമ്മൂട്ടിയാണോ എന്ന് ആരാധകർ; മറുപടിയുമായി താരം

താരത്തിന് ​ഗൂ​ഗിൾ പറയുന്ന പ്രായം 52 വയസാണ്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയുടെ നായികയായി എത്തി ശ്രദ്ധ നേടിയ താരമാണ് റീനു മാത്യൂസ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റീനുവിന്റെ പ്രായമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. റീനു  ഫീമെയിൽ മമ്മൂട്ടിയാണെന്നാണ് ആരാധകർ പറയുന്നത്. അതിനൊരു കാരണമുണ്ട്. താരത്തിന് ​ഗൂ​ഗിൾ പറയുന്ന പ്രായം 52 വയസാണ്. ആരാധകരുടെ ചോദ്യം രൂക്ഷമായതോടെ മറുപടിയുമായി എത്തിയിരിക്കുകയാണ് റീനു മാത്യൂസ്.

താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ  പോസ്റ്റുകൾക്ക് താഴെ കമന്റായി പ്രായത്തേക്കുറിച്ചുള്ള സംശയം ആരാധകർ ചോദിച്ചു. ഗൂഗിൾ പറയുന്ന വിവരം തെറ്റാണെന്നു പറഞ്ഞ റീനു തന്റെ പ്രായം അതിനും ഒരുപാട് താഴെയാണ് എന്നും വ്യക്തമാക്കി. എന്നാൽ, കൃത്യമായ പ്രായം വെളിപ്പെടുത്തിയില്ല. രണ്ടു വർഷമായി ഗൂഗിൾ ജി 52ൽ സ്റ്റക്ക് ആണെന്നും താരം രസകരമായി മറുപടി നൽകി.

സോഷ്യൽ മീഡിയയിൽ റീമു മാത്യൂസിന്റെ പ്രായത്തെക്കുറിച്ചുള്ള മീമുകൾ പ്രത്യക്ഷപ്പെട്ടതോടെ സംശയം തീർക്കാൻ ​ഗൂ​ഗിളിൽ സർച്ച് ചെയ്തവർ നിരവധിയാണ്. എന്നാൽ വിക്കിപീഡിയ പേജിൽ വയസ് പരാമർശിച്ചിട്ടില്ലെങ്കിലും ഗൂഗിൾ ചെയ്യുമ്പോൾ വരുന്ന വിവരങ്ങളിൽ റീനുവിന്റെ പ്രായം കാണിക്കുന്നത് 52 എന്നാണ്. വിശ്വാസം വരാത്ത ചിലരാണ് താരത്തോട് നേരിട്ട് പ്രായം തിരക്കിയത്. എയർഹോസ്റ്റസായ റീനു ലാൽ ജോസ് സംവിധാനം ചെയ്ത് ഇമ്മാനുവൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. എന്നും എപ്പോഴും, സപ്തമശ്രീ തസ്ക്കര, പ്രെയ്സ് ദ് ലോർഡ് തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT