Entertainment

നടി വനിത വിജയകുമാർ വിവാഹിതയായി; ബിഗ് ബോസ് താരത്തിന്റെ മൂന്നാം വിവാഹം

ഇരുവരുടെയും പ്രണയവിവാഹമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ടിയും തമിഴ് ബിഗ് ബോസ് താരവുമായ വനിത വിജയകുമാർ വിവാഹിതയായി. സിനിമയിൽ വിഷ്വൽ ഇഫക്ട്‌സ് എഡിറ്ററായ പീറ്റർ പോൾ ആണ് വരൻ. ഇരുവരുടെയും പ്രണയവിവാഹമാണ്.

നടിയുടെ മൂന്നാം വിവാഹമാണിത്. ചെന്നെെയിൽ വച്ചായിരുന്നു വിവാഹം.

1995ൽ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ അഭിനയരം​ഗത്തേക്കെത്തിയ വനിത മലയാളത്തിൽ ഹിറ്റ്‌ലർ ബ്രദേഴ്‌സ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.  1999ൽ പുറത്തിറങ്ങിയ ദേവി എന്ന ചിത്രത്തിനുശേഷം സീരിയലുകളിലേക്ക് തിരിഞ്ഞു. ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലൂടെയാണ് നടി വീണ്ടും വവാർത്തകളിൽ നിറഞ്ഞത്.

 2000ത്തിലായിരുന്നു നടിയുടെ ആദ്യ വിവാഹം. വിവാഹശേഷം വനിത അഭിനയം നിർത്തിയിരുന്നു. എന്നാൽ  2007ൽ ബന്ധം വേർപിരിഞ്ഞ് ആനന്ദ് ജയ് രാജൻ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്യുകയായിരുന്നു. 2012ൽ ഈ ബന്ധവും അവസാനിപ്പിച്ചു. 2013ൽ നാൻ രാജാവാഗ പോകിരേൻ എന്ന ചിത്രത്തിലൂടെയാണ് വനിത അഭിനയത്തിലേക്ക് തിരിച്ചു വന്നത്. വനിതയ്ക്ക് മൂന്ന് മക്കളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ