Entertainment

നടി വിദ്യ സിന്‍ഹ അന്തരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചലച്ചിത്ര നടി വിദ്യാ സിന്‍ഹ അന്തരിച്ചു. 71 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ അസുഖം മൂര്‍ച്ഛിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 

1974 ല്‍ രാജ കാക എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു വിദ്യാ സിന്‍ഹയുടെ സിനിമാപ്രവേശം. അതേ വര്‍ഷം പുറത്തിറങ്ങിയ ബാസു ചാറ്റര്‍ജിയുടെ രാജ്‌നിഗന്ധയില്‍ അമോള്‍ പലേക്കര്‍ക്കൊപ്പവും വിദ്യ അഭിനയിച്ചു. ചോട്ടി സി ബാത്, പാട്ടി പാട്‌നി ഓര്‍ വോ, ഹവാസ്, മേരാ ജീവനാ, ഇന്‍കാര്‍, കിതാബ്, സേവ്ഡ് ജൂത്ത്, സാബൂട്ട്, ലവ് സ്‌റ്റോറി, ജോഷ്, എന്നിവ ഉള്‍പ്പടെ 198 ഓളം ചിത്രങ്ങളില്‍ വിദ്യ വേഷമിട്ടിട്ടു.

ജീവ എന്ന ചിത്രത്തിനുശേഷം അഭിനയരംഗത്ത് നിന്ന് വിട്ടു നിന്ന വിദ്യ, പിന്നീട് സിദ്ദീഖ് സംവിധാനം ചെയ്ത സല്‍മാന്‍ ഖാന്‍ ചിത്രം ബോഡിഗാര്‍ഡിലൂടെയാണ് സിനിമ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്. കാവ്യാഞ്ജലി, ഹാര്‍ ജീത്ത്, ഖുബൂള്‍ ഹായ്, ഇഷ്‌ക് കാ രംഗ് സേഫ്ഡ്, ചന്ദ്ര നന്ദിനി. കുല്‍ഫി കുമാര്‍ ബാജേവാലാ തുടങ്ങിയ നിരവധി ടെലിവിഷന്‍ ഷോകളിലും വിദ്യ അഭിനയിച്ചു. ഭര്‍ത്താവ് വെങ്കിടേശ്വര അയ്യര്‍. ജാന്‍വിയാണ് മകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ; ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവം|VIDEO

'കല്യാണം കഴിച്ച്, നടുവേദനയും കുട്ടിയുമായി ജീവിക്കേണ്ട ഞാന്‍; രക്ഷപ്പെടുത്തിയത് അനശ്വര'; ഉള്ളുതൊട്ട് സഹോദരിയുടെ വാക്കുകള്‍

ഇങ്ങനെ തോറ്റാലോ? 'തല പുക‍ഞ്ഞ്' പാകിസ്ഥാൻ ക്രിക്കറ്റ്

ഉമർ ഫൈസിയെ മുശാവറയിൽ നിന്ന് പുറത്താക്കണം; സമസ്തയിലെ ഭിന്നതയ്ക്കിടെ ലീഗ് വിഭാഗം വഖഫ് വിശദീകരണ യോഗത്തിലേക്ക്

വൈദ്യുതി ബില്‍ ഉയരും: സെപ്റ്റംബറില്‍ ഇന്ധന സര്‍ചാര്‍ജുമായി കെഎസ്ഇബി