Entertainment

നടി ശാന്തി കൃഷ്ണയുടെ അച്ഛൻ കോവിഡ് ബാധിച്ച് മരിച്ചു

കിഡ്നി സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത നടി ശാന്തികൃഷ്ണയുടെ അച്ഛൻ ആർ. കൃഷ്ണൻ (92) അന്തരിച്ചു. ഇന്നു രാവിലെ 8.45 ന് ബാംഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

കിഡ്നി സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് രണ്ടാഴ്ചയോളം ആശുപത്രിയിലായിരുന്നു. അതിനിടെ കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ കോവിഡിന്റേതായ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. ആരോ​ഗ്യനില മോശമായതിന് പിന്നാലെയാണ് മരണം. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും സംസ്കാരം. കുടുംബസമേതം ബാം​ഗ്ലൂരിലാണ് താരം. തമിഴ് സംവിധായകൻ സുരേഷ് കൃഷ്ണ മകനാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ..'; സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു

ഒന്നിൽ പെൺകുഞ്ഞിന്റെ തലയില്ലാത്ത ഉടൽ; മറ്റൊന്നിൽ 2 തലകൾ; അട്ടപ്പാടിയിൽ 3 ചാക്കിൽ സ്ത്രീയുടേയും കുട്ടിയുടേയും മൃതദേഹ ഭാ​ഗങ്ങൾ

മലയാളത്തിന്റെ മഹാനടന്‍; മമ്മൂക്കയ്ക്ക് ഇന്ന് 75

കയ്പമം​ഗലം അപകടം; വിദ്യാർഥികൾ മ​ദ്യ ലഹരിയിൽ? നാട്ടുകാരുമായി തർക്കം, കൈയാങ്കളി

സംസ്ഥാനത്ത് ഇന്നും നാളെയും ചുട്ടുപൊള്ളും; ജാഗ്രത