Entertainment

നമിത ആളാകെ മാറിപ്പോയി...; ഞെട്ടിക്കുന്ന മേക്കോവര്‍ (ചിത്രങ്ങള്‍)

സോഷ്യല്‍മീഡിയയില്‍ നമിത പുറത്തു വിട്ട ചിത്രങ്ങള്‍ കണ്ട് ആരാധകരും അമ്പരന്നിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ വിലയേറിയ ഗ്ലാമര്‍ താരമായിരുന്നു നമിത. വലിയ ആരാധക പിന്തുണ നമിതയ്ക്ക് ഉണ്ടായിരുന്നു. ആരാധന കൂടി തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിതതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ കാലക്രമേണ പിന്‍നിരയിലേക്ക് തളളപ്പെട്ട താരം പതിയെപ്പതിയെ സിനിമയില്‍ സജീവമല്ലാതായി. ചില ചിത്രങ്ങളില്‍ അമിത വണ്ണത്തില്‍ നമിതയെ കണ്ടത് അവരുടെ ആരാധകരെ നിരാശരാക്കി. മലയാളത്തില്‍ പുലിമുരുകന്‍ ഉള്‍പ്പെടെയുളള ചിത്രങ്ങളില്‍ ഇതിനിടെ താരം അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഞെട്ടിക്കുന്ന മേക്കോവറില്‍ തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു താരം.

സോഷ്യല്‍മീഡിയയില്‍ നമിത പുറത്തു വിട്ട ചിത്രങ്ങള്‍ കണ്ട് ആരാധകരും അമ്പരന്നിരിക്കുകയാണ്. ശരീരഭാരം വളരെയധികം കുറച്ച് പുതിയ ലുക്കിലുളള നമിതയാണ് ചിത്രങ്ങളില്‍. കഠിനമായ വര്‍ക്കൗട്ടും യോഗയുമാണ് തന്റെ മാറ്റത്തിന് കാരണമെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തൊടൊപ്പമുളള കുറിപ്പില്‍ നമിത പറയുന്നു.വെയ്റ്റ് ലിഫ്റ്റില്‍ നിന്നും യോഗയിലേക്കുളള മാറ്റം എളുപ്പമായിരുന്നില്ല. ഇപ്പോഴും ജിം ട്രെയിനിങ്ങ് ഇഷ്ടപ്പെടുന്നു. നിലവില്‍ തന്റെ ഹൃദയതാളം കേള്‍ക്കാനുളള ശ്രമത്തിലാണ് താനെന്നും നമിത പറയുന്നു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൊട്ട് എന്ന സിനിമയിലുടെ നമിത തിരിച്ചുവരവ് നടത്തിയിരുന്നു. തമിഴില്‍ വേറെയും അവസരങ്ങള്‍ താരത്തെ തേടി എത്തുന്നുണ്ട്. അതിനിടെയാണ് മേക്കോവര്‍ നടത്തി താരം ഞെട്ടിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

SCROLL FOR NEXT