Entertainment

നമ്മള്‍ ഒരു ബൈക്ക് വാങ്ങിയാല്‍ ആദ്യം ഓടിക്കുന്നത് നമ്മുടെ ഫ്രണ്ട്‌സ് ആയിരിക്കും: രണ്ട് ചെറുപ്പക്കാരുടെ ഫോട്ടോഷൂട്ട് കാണാം

എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് 5000ത്തിലധികം ലൈക്കുകള്‍ വാങ്ങിക്കൂട്ടിയ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

Author : സമകാലിക മലയാളം ഡെസ്ക്

യുവതാരം ഉണ്ണിമുകുന്ദന്റേയും മമ്മൂട്ടിയുടെയും കുറച്ച് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ഇത് കണ്ട് ആരാധകര്‍ ചോദിക്കുന്നത് ആരാണിതില്‍ ചെറുപ്പം എന്നാണ്. അങ്ങോട്ടും ഇങ്ങോട്ടും മത്സരിക്കാവുന്ന ലുക്കിലാണ് ഇരുവരും എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഈ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

പുതിയ ജാവ ബൈക്കില്‍ ഇരുവരും സ്‌റ്റൈലായി ഇരിക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തേക്കാള്‍ രസകരമാണ് അതിന്റെ ക്യാപ്ഷന്‍ എന്നതാണ് കൂടുതല്‍ രസകരം. 'നമ്മള്‍ ഒരു ബൈക്ക് വാങ്ങിയാല്‍ ആദ്യം ഓടിക്കുന്നത് നമ്മടെ ചങ്ക് ആയിരിക്കും' എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 

ശ്രീനാഥ് ഉണ്ണികൃഷ്ണന്‍ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് 5000ത്തിലധികം ലൈക്കുകള്‍ വാങ്ങിക്കൂട്ടിയ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ല ഇരിക്കുന്നത്; പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യം?

'ഇയാൾക്ക് ശരിക്കും വട്ടാണോ ?' 'അന്യഗ്രഹജീവികൾ പിന്തുടരുന്നു', വെളിപ്പെടുത്തലിന് പിന്നാലെ നടന് സൈബർ ആക്രമണം - വിഡിയോ

മദ്യപാനം നിര്‍ത്തിയത് വെള്ളം സിനിമ കണ്ട ശേഷം; കാശുമില്ല നടനുമല്ലെന്ന അവസ്ഥയിലെടുത്ത തീരുമാനം: അജു വര്‍ഗീസ്

ബട്ടറോ നെയ്യോ? ഏതാണ് പാചകത്തിന് നല്ലത്

കർക്കടകത്തിൽ പത്തില തോരൻ കഴിക്കാൻ മറക്കല്ലേ?; ​ആരോ​ഗ്യം മാത്രമല്ല ആത്മീയ ഉണർവും നൽകുന്ന പരമ്പരാ​ഗത വിഭവം