Entertainment

നല്ല നാടന്‍ ചെമ്മീന്‍ കറിയും ഉണക്ക മീനും വെച്ച് മോഹന്‍ലാല്‍ വിളിച്ചു; അടിപൊളി ടേസ്റ്റെന്ന് സുപ്രിയ

അദ്ദേഹം നല്ല കുക്കാണോ? എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് 'അതെ, മോഹന്‍ലാല്‍ എന്ന നടനോളം തന്നെ പാചകത്തിലും മികവു പുലര്‍ത്തുന്നു അദ്ദേഹം' എന്നാണ് സുപ്രിയയുടെ മറുപടി.

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍ നല്ലൊരു ഭക്ഷണപ്രിയനാണെന്ന് ചലച്ചിത്രലോകത്ത് പ്രസിദ്ധമായ കാര്യമാണ്. എന്നാല്‍ താന്‍ ഭക്ഷണപ്രിയന്‍ മാത്രമല്ല, നല്ലൊരു ഷെഫ് കൂടിയാണ് മോഹന്‍ലാല്‍ തെളിയിച്ചിരിക്കുകയാണ്. താരത്തിന്റെ പാചകത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മറ്റാരുമല്ല. നിര്‍മ്മാതാവും നടന്‍ പൃത്ഥിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍ ആണ്. 

നാടന്‍ ചെമ്മീന്‍, കൂന്തള്‍ പൊരിച്ചത്, ഉണക്കമീന്‍ പൊരിച്ചത് എന്നിവയൊക്കെയായിരുന്നു മോഹന്‍ലാല്‍ ഉണ്ടാക്കിയ സ്‌പെഷല്‍ വിഭവങ്ങള്‍. താരത്തിന്റെ ഭാര്യ സുചിത്രയും ഒട്ടും പിറകിലല്ല എന്നാണ് സുപ്രിയ പറയുന്നത്. സുചിത്രയുടെ മീന്‍ വിഭവങ്ങളും പുഡ്ഡിങ്ങും അടിപൊളി ആയിരുന്നുവത്രേ.

രാത്രി അത്താഴത്തിന് വിഭവങ്ങള്‍ ഒരുക്കി പ്രത്യേകം ക്ഷണിച്ച ഷെഫ് മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പമുള്ള ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. ഷെഫുമാര്‍ ധരിക്കുന്ന തരത്തിലുള്ള വെള്ള വസ്ത്രം ധരിച്ചാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. 

അദ്ദേഹം നല്ല കുക്കാണോ? എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് 'അതെ, മോഹന്‍ലാല്‍ എന്ന നടനോളം തന്നെ പാചകത്തിലും മികവു പുലര്‍ത്തുന്നു അദ്ദേഹം' എന്നാണ് സുപ്രിയയുടെ മറുപടി. #AboutLastNight

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി