Entertainment

നിങ്ങളുദ്ദേശിച്ച കഥ തന്നെ; ദുല്‍ഖര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

'ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ' എന്ന ടാഗ്‌ലൈനില്‍ ആണ് പോസ്റ്ററ് പുറത്ത് വിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ''ഒരു യമണ്ടന്‍ പ്രേമകഥ''യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. 'ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ' എന്ന ടാഗ്‌ലൈനില്‍ ആണ് പോസ്റ്ററ് പുറത്ത് വിട്ടത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ്  ചിത്രം അണിയിച്ചൊരുക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ടൈറ്റിലില്‍ തന്നെ കൗതുകമുണര്‍ത്തികൊണ്ടാണ് സിനിമ വരുന്നത്. സോളോ എന്ന ബിജോയ് നമ്പ്യാര്‍ ചിത്രത്തിനു ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് എത്തിയ സിനിമ കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്.

പൊട്ടിച്ചിരിപ്പിക്കാനായി ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിറും സലീം കുമാറുമാണ് സിനിമയില്‍ എത്തുന്നത്. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പക്ക എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍,അമര്‍ അക്ബര്‍ ആന്റണി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിബിന്‍ ജോര്‍ജ്ജ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീമാണ് ചിത്രത്തിന്റെ തിരക്കഥ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT