Entertainment

'നിന്നെപ്പോലെ ഒരു സഹോദരന്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര മികച്ചതായേനെ'

മലയാള സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ഭാവന

Author : സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ഭാവന. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ എല്ലാം വ്യാപകമായി പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരന്‍ ജയദേവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പും ചിത്രവുമാണ് വൈറലാവുന്നത്.

'നിന്നെപ്പോലെ ഒരു സഹോദരന്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര മികച്ചതായേനെ.... ജന്മദിനാശംസകള്‍'... സഹോദരനൊപ്പമുള്ള ഒരു ബാല്യകാല ചിത്രം പങ്കുവച്ചുകൊണ്ട് ഭാവന കുറിച്ചു.സിനിമാ സംവിധായകനാണ് ജയദേവ്.

കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ഭാവന. തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രം 96ന്റെ കന്നഡ റീമേക്കായ 99 ല്‍ നായികയായത് ഭാവനയായിരുന്നു. മലയാള സിനിമയിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്