Entertainment

നിര്‍മ്മാതാവ് തന്നെ പീഡിപ്പിച്ചു, തുടക്കക്കാരിയായതിനാല്‍ പുറത്തുപറയാന്‍ മടിച്ചപ്പോള്‍ പിന്തുണച്ചത് ഐശ്വര്യറായ്, 'മീ ടൂ'വില്‍ ആഷിന് നന്ദി പറഞ്ഞ് യുവനടി

മീ ടൂ ക്യാംപെയ്‌നില്‍ പ്രമുഖര്‍ക്കെതിരായ വെളിപ്പെടുത്തലുകള്‍ തുടരുകയാണ് 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ :  മീ ടൂ ക്യാംപെയ്‌നില്‍ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ക്കെതിരായ വെളിപ്പെടുത്തലുകള്‍ തുടരുകയാണ്. സിനിമയിലെ തുടക്കകാലത്ത് നിര്‍മ്മാതാവില്‍ നിന്നും നേരിട്ട ഒരു പീഡനവും, അതിനെ നേരിടാന്‍ തനിക്ക് പിന്തുണ നല്‍കിയ ഐശ്വര്യാറായിക്ക് നന്ദി പറഞ്ഞുകൊണ്ടുമുള്ള യുവനടിയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. നടി ഫ്‌ളോറ സൈനിയാണ് താന്‍ നേരിട്ട ചൂഷണം തുറന്നുപറഞ്ഞ് രംഗത്തെത്തിരിക്കുന്നത്. 

ചലച്ചിത്ര നിര്‍മാതാവ് ഗൗരംഗ് ദോഷി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് നടി ഫ്‌ളോറ സൈനി വെളിപ്പെടുത്തിയത്. 2007 ലായിരുന്നു സംഭവം. 2007 ലെ വാലന്റൈന്‍സ് ഡേയില്‍ ദോഷി തന്നെ മര്‍ദ്ദിച്ച് താടിയെല്ല് തകര്‍ത്തെന്നും നടി പറഞ്ഞു. തുടക്കക്കാരി എന്ന നിലയില്‍ താന്‍ പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് കരുതിയതിനാല്‍ അന്ന് പുറത്തു പറഞ്ഞില്ലെന്നാണ് സൈനി പറയുന്നത്. 

ആരും പിന്തുണയ്ക്കാന്‍ ഇല്ലാതിരുന്ന സമയത്ത് ഐശ്വര്യാറായി തന്നെ മനസ്സിലാക്കിയെന്നും ദോഷിയുടെ സിനിമയില്‍ നിന്ന് പിന്മാറിയെന്നും സൈനി പറയുന്നു. മര്‍ദ്ദനമേറ്റ സമയത്തെ ചിത്രവും സൈനി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നാണ് സൈനി ആഷിന് നന്ദി പറഞ്ഞിരിക്കുന്നത്. ദോഷിയില്‍ നിന്ന് പിന്നീടും പെണ്‍കുട്ടികള്‍ക്ക് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ധൈര്യമില്ലാത്തതിനാല്‍ പുറത്ത് പറയാത്തതാണെന്നും നടി ഫ്‌ളോറ സൈനി വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT