Entertainment

നി​ഗൂഢത നിറച്ച് പ്രിയ വാര്യരുടെ ശ്രീദേവി ബം​ഗ്ലാ; ട്രെയിലർ പുറത്ത്

മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളി താരം പ്രിയ വാര്യർ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബം​ഗ്ലാവിന്റെ ട്രെയിലർ പുറത്ത്. ബോളിവുഡ് സൂപ്പർതാരമായാണ് ചിത്രത്തിൽ പ്രിയ എത്തുന്നത്. അവരുടെ പ്രണയവും സംഘർഷങ്ങളുമെല്ലാമാണ് ചിത്രത്തിൽ കാണിക്കുന്നത്. ത്രില്ലർ രീതിയിലുള്ളതാണ് ചിത്രത്തിന്റെ ട്രെയിലർ. 

മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങളായ അസീം അലി ഖാൻ, അർബാസ് ഖാൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ പ്രിയാൻഷു ചാറ്റർജി, മുകേഷ് റിഷി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ഈ സിനിമയ്ക്ക് ബന്ധമുണ്ട് എന്ന അഭ്യൂഹങ്ങൾ ചിത്രത്തെ വിവാ​ദത്തിൽ നിറച്ചിരുന്നു. പേരു പോലെ ബാത്ത്ടബ്ബിൽ കിടക്കുന്ന പ്രിയയുടെ ചിത്രം പുറത്തുവന്നതോടെ വിവാദങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

ഉഷ ടൈറ്റസിനെ നീക്കി, ബി അശോക് അസാപിന്റെ സിഎംഡി

'ആ സ്ത്രീയുടെ പാതി മുഖത്ത് തൊലിയും മാംസവുമില്ല, തലയോട്ടി മാത്രം'; ആ രൂപം കണ്ട് ഞാന്‍ ഭയങ്കരമായി പേടിച്ചു: സംയുക്ത വര്‍മ

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം, ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്, വീണയുടെ ലോക്കർ തുറന്ന് ഇഡി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ റോയൽസ് പരിശീലകൻ രാജാമണിയുടെ സ്പെഷ്യൽ ക്യാംപ്