Entertainment

നീണ്ട പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആ വീടെനിക്ക് സ്വന്തമായി; മംമ്ത മോഹന്‍ദാസ്, വീഡിയോ

ഇന്‍സ്റ്റഗ്രാമിലൂടെയാണ് മംമ്ത ഗൃഹപ്രവേശത്തില്‍ നിന്നുള്ള പാലുകാച്ചല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

സ്വന്തമായരു വീട് എല്ലാവരുടെയും സ്വപ്‌നവും ആഗ്രഹവുമാണ്. അങ്ങനെ നീണ്ട പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്വന്തമായൊരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് നടി മംമ്ത മോഹന്‍ദാസ്. കൊച്ചിയിലാണ് മംമ്തയുടെ വീട്. ഈ സന്തോഷം സമൂഹമാധ്യമത്തിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്. 

ഇന്‍സ്റ്റഗ്രാമിലൂടെയാണ് മംമ്ത ഗൃഹപ്രവേശത്തില്‍ നിന്നുള്ള പാലുകാച്ചല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവച്ചത്. കൊച്ചി മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം അനുചിതവും വിഡ്ഡിത്തവുമാണെന്നും അത്തരമൊരു വിഷമസാഹചര്യത്തിലൂടെ കടന്നുപോകവേ തന്റെ പ്രോപ്പര്‍ട്ടിയും അതേ വിധി വരുന്നതിന്റെ വക്കോളമെത്തിയിരുന്നുവെന്നും മംമ്ത പറയുന്നു. 

''കൊച്ചിയില്‍ നിരവധി പേരുടെ ആസ്തികള്‍ തകര്‍ക്കപ്പെടാന്‍ പോകുന്നതിന്റെ വിഷമത്തിലും ഈ പ്രോപ്പര്‍ട്ടിക്കും അതേ വിധിയാകുമോ എന്നതിന്റെ വക്കോളമെത്തിയതിനും ഒടുവില്‍ ഇതെനിക്ക് നേടിത്തന്ന ശക്തികളോടും ലോകത്തോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. 

കരിയറിന്റെ തുടക്കകാലത്ത് 2008ല്‍ കൊച്ചിയില്‍ താന്‍ ആദ്യമായി സ്വന്തമാക്കിയ ഏക അപ്പാര്‍ട്‌മെന്റാണിത്, പതിനൊന്നു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അപ്പാര്‍ട്‌മെന്റ് ലഭിച്ച് അതിന്റെ ഗൃഹപ്രവേശം നടത്തുന്നത്. ഇതു സാധ്യമാക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. 'സുഹൃത്തുക്കളേ വീട്ടിലേക്ക് സ്വാഗതം' എന്നു പറയാന്‍ കഴിയും.'' മംമ്ത കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT