Entertainment

'നൂറിന്‍ പറയുന്നത് കേട്ട് ഞാന്‍ സര്‍പ്രൈസായി, പ്രിയയെ ഞാനും ട്രോളുമായിരുന്നു'; വിവാദങ്ങളോട് പ്രതികരിച്ച് റോഷന്‍

തനിക്ക് ആരോടും പ്രശ്‌നമില്ലെന്നും ഒമറിക്കയെ ഗുരുതുല്യനായാണ് കാണുന്നത് എന്നുമാണ് റോഷന്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ഒരു രംഗം ഹിറ്റായതോടെയാണ് പ്രിയ വാര്യരും റോഷനും ആരാധകരുടെ കണ്ണിലുണ്ണികളാകുന്നത്. ഇതോടെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി ഇവര്‍ മാറി. ആദ്യത്തെ ആവേശം കെട്ടടങ്ങിയതോടെ പ്രിയയ്‌ക്കെതിരേ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്. അതിനൊപ്പം റോഷനും പ്രിയയ്ക്കുമെതിരേ ആരോപണങ്ങളുമായി സംവിധായകനും ഒമര്‍ ലുലുവും നടി നൂറിന്‍ ഷെരീഫും രംഗത്തെത്തി. 

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രൂക്ഷമായ ഭാഷയിലാണ് ഇവര്‍ പ്രതികരിച്ചത്. ഇതിന് പ്രിയ മറുപടി നല്‍കിയിരുന്നെങ്കിലും റോഷന്‍ തിരച്ചും നിശബ്ദനായിരുന്നു. ഇപ്പോള്‍ ആരോപണങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് റോഷന്‍. തനിക്ക് ആരോടും പ്രശ്‌നമില്ലെന്നും ഒമറിക്കയെ ഗുരുതുല്യനായാണ് കാണുന്നത് എന്നുമാണ് റോഷന്‍ പറയുന്നത്. ജമേഷ് ഷോയിലാണ് താരത്തിന്റെ പ്രതികരണം. 

'അഡാറ് ലൗവില്‍ ഞാന്‍ ഓഡിഷന്‍ വഴിയാണ് വന്നത്. മെയിന്‍ ലീഡ് ആയിട്ടല്ല, പ്രധാനപ്പെട്ട നാലഞ്ച് പേരില്‍ ഒരാളായാണ്. പിന്നെ മാണിക്യ മലരായ എന്ന പാട്ട് ഹിറ്റ് ആയപ്പോള്‍ കഥാപാത്രങ്ങള്‍ മാറുകയായിരുന്നു. ഒമറിക്കയുടെ അഭിമുഖം ഞാന്‍ കണ്ടിരുന്നു. ഞാന്‍ ഒമറിക്കയോട് പ്രതികരിക്കാനൊന്നുമില്ല. എന്നെ സിനിമയിലേക്ക് കൈ പിടിച്ചു കൊണ്ട് വന്ന വ്യക്തിയാണ് ഒമറിക്ക. ആ പുള്ളിയാണ് എന്നെ എല്ലാം പഠിപ്പിച്ച് തന്നത്. സെറ്റില്‍ ഞങ്ങളെ ഒന്നിനും ഒമറിക്ക ഫോഴ്‌സ് ചെയ്യാറില്ല, ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സ്‌പേസ് തരും. ഭയങ്കര ഫ്രീഡം ആയിരുന്നു. 

തന്നോടൊപ്പം ഡാന്‍സ് കളിക്കാന്‍ റോഷന്‍ തയാറായില്ല എന്നായിരുന്നു നൂറിന്റെ ആരോപണം. എന്നാല്‍ താന്‍ ഇത് ആദ്യമായാണ് കേള്‍ക്കുന്നതെന്നും കേട്ടിട്ട് സര്‍െ്രെപസായി പോയെന്നുമാണ് റോഷന്റെ പ്രതികരണം. തനിക്കതില്‍ ഒരു പ്രശ്‌നവുമില്ലെന്നും ആരോടും പരിഭവമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 

പ്രിയയ്‌ക്കെതിരേ ഉണ്ടായ സൈബര്‍ ആക്രമണത്തെ ഫണ്‍ ആയിട്ടാണ് കണ്ടതെന്നാണ് റോഷന്‍ പറയുന്നത്. പ്രിയയും ഞാനും ഒരുമിച്ചിരുന്നാണ് ട്രോളുകളൊക്കെ നോക്കിയിരുന്നത്. അത് കാണുമ്പോള്‍ ഞാനും അവളെ ട്രോളും. ഞങ്ങള്‍ ശരിക്കും ഫണ്‍ എന്ന നിലയിലാണ് അതിനെയൊക്കെ കണ്ടിരുന്നത്.' പുതിയ ചിത്രത്തിന്റെ ചര്‍ച്ചയിലാണെന്നും ഉടന്‍ പ്രഖ്യാപനമുണ്ടാവുമെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റ മാസം, 215ല്‍ നിന്ന് 20ലേക്ക്: വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ട്‌ മമതയുടെ രാഷ്ട്രീയ സാമ്രാജ്യം

15 ലക്ഷം കോടിയുടെ 'ഇല്ലാത്ത' വരുമാനം? രാജേഷ് എക്സ്പോര്‍ട്ട്‌സിനെ വിലക്കി സെബി

'സർക്കാർ പൂർണ പിന്തുണ നൽകും' മധുവിന്റെ കുടുംബത്തിന് ഉറപ്പുനൽകി മുഖ്യമന്ത്രി

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷംരൂപ ധനസഹായം; ജൂൺ 10 മുതൽ ട്രോളിങ് നിരോധനം

ഈ ആഴ്ച മമ്മൂട്ടിയും മോഹൻലാലും നിങ്ങളുടെ വീടുകളിലേക്ക്! 'പേട്രിയറ്റ്' അടക്കം കിടിലൻ സിനിമകൾ, പുത്തൻ ഒടിടി റിലീസുകൾ

SCROLL FOR NEXT