Entertainment

പതിനെട്ടാം പടി കയറാന്‍ മമ്മൂക്കയും: അതും ഏറ്റവും പുതിയ ലുക്കില്‍

ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് കേട്ടാല്‍ മലയാളികള്‍ ഒന്ന് ഞെട്ടും. പതിനെട്ടാം പടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന വേഷത്തിലെത്തുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ഓഗസ്റ്റ് സിനിമാസ് തന്നെയാണ് ഫെസ്ബുക്കിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. ശങ്കര്‍ തന്നെയാണ് ഇതിന്റെ തിരക്കഥയും. ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച കേരള കഫേക്ക് പുറമെ ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല, മൈ സ്‌റ്റോറി എന്നീ സിനിമകള്‍ക്കും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്.

തികച്ചും വ്യത്യസ്തനായി തന്നെയാണ് പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ജോണ്‍ എബ്രഹം പാലയ്ക്കല്‍ എന്ന കഥപാത്രമായാണ് പതിനെട്ടാം പടിയില്‍ മമ്മൂട്ടിയെത്തുന്നത്. മമ്മൂക്ക ബിക്കംമ്‌സ് ദി മാസ്റ്റര്‍ മൈന്‍ഡ് എന്ന ക്യാപ്ഷനേടുകൂടിയാണ് ഓഗസ്റ്റ് സിനിമാസിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലാംദിവസവും ശരണ്യ കാണാമറയത്ത്, അഞ്ച് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; ശുഭവാര്‍ത്ത പ്രതീക്ഷിച്ച് ബന്ധുക്കള്‍

'ഈ മണ്ണാണ് നമ്മുടെ ആയുധം'; പള്ളി കാക്കാന്‍ വരുന്ന ചട്ടമ്പി; 'പള്ളിച്ചട്ടമ്പി' ട്രെയിലര്‍ പുറത്ത്

'യുഎസ് സൈനികര്‍ ധീരരായ നേതാക്കളെ അര്‍ഹിക്കുന്നു'; കുറിപ്പുമായി പുറത്താക്കപ്പെട്ട കരസേനാമേധാവി

യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്നു, തിരിച്ചറിയാതിരിക്കാന്‍ ഗോതമ്പിട്ട് കത്തിച്ചു; ഒടുവില്‍ കുടുങ്ങി ഭാര്യയും കാമുകനും, കേസ് തെളിയിച്ചത് ഇങ്ങനെ

'വ്യാജ ആരോപണം'; ഹരിയാന സ്വദേശിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കെ സി വേണുഗോപാല്‍

SCROLL FOR NEXT