Entertainment

പത്ത് മണിക്കൂറില്‍ രണ്ടര ലക്ഷം ഡിസ് ലൈക്ക്, പുത്തന്‍ റെക്കോഡിട്ട് അഡാര്‍ ലൈവിലെ ഫ്രീക്ക് പെണ്ണേ സോങ്; പ്രോത്സാഹനത്തിന് നന്ദി പറഞ്ഞ് ഒമര്‍ ലുലു

പത്ത് മണിക്കൂറില്‍ പത്ത് ലക്ഷം പേരാണ് പാട്ട് കണ്ടത്. രണ്ടര ലക്ഷത്തില്‍ അധികം പേരാണ് പാട്ടിന് ഡിസ് ലൈക്ക് അടിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് ഒരു അഡാര്‍ ലൗ എന്ന ഒമര്‍ ലുലു ചിത്രം ലോക ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ പ്രിയ വാര്യയുടെ കണ്ണിറുക്കലാണ് ചിത്രത്തിന് പ്രശസ്തി നേടിക്കൊടുത്തത്. ലോകം മുഴുവന്‍ ഈ കണ്ണടി ശ്രദ്ധിച്ചതോടെ സംവിധായകന്‍ ചിത്രത്തിന്റെ കഥ പോലും മാറ്റി എഴുതി. എന്നാല്‍ ഇന്നലെ ഇറങ്ങിയ രണ്ടാമത്തെ ഗാനം അതിലും വലിയ ഹിറ്റിലേക്കാണ് നീങ്ങുന്നത്. പത്ത് മണിക്കൂറില്‍ പത്ത് ലക്ഷം പേരാണ് പാട്ട് കണ്ടത്. രണ്ടര ലക്ഷത്തില്‍ അധികം പേരാണ് പാട്ടിന് ഡിസ് ലൈക്ക് അടിച്ചിരിക്കുന്നത്. 

ഗാനത്തെ ഇത്രത്തോളം പ്രശസ്തമാക്കിയ ആരാധകര്‍ക്ക് എന്തായാലും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. 'പത്ത് മണിക്കൂറിനുള്ളില്‍ 1 മില്യണ്‍ വ്യൂസും ,201 കെ ഡിസ്‌ലൈക്കും എന്ന ആ അപൂര്‍വ്വ റെക്കോര്‍ഡ് ഇനി ഞങ്ങള്‍ സ്വന്തം.മനസ്സറിഞ്ഞു പ്രോത്സാഹിപ്പിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി' അദ്ദേഹം കുറിച്ചു. 

എന്നാല്‍ ഡിസ് ലൈക്ക് പത്ത് ലക്ഷത്തില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് ഒരു കൂട്ടം ആരാധകര്‍. കളിയാക്കലുകളും ചീത്തവിളികളും നിറയുന്നുണ്ടെങ്കിലും യൂട്യൂബിലെ ട്രെന്‍ഡിങ്ങായിക്കൊണ്ടിരിക്കുകയാണ് ഗാനം. ഇന്നലെയാണ് ഗാനം പുറത്തുവിട്ടത്. പ്രിയ വാര്യര്‍, നുറിന്‍ തുടങ്ങി എല്ലാവരും പാട്ടിലുണ്ട്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് സത്യജിത്തും നീതു നടുവത്തേട്ടുമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റ മാസം, 215ല്‍ നിന്ന് 20ലേക്ക്: വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ട്‌ മമതയുടെ രാഷ്ട്രീയ സാമ്രാജ്യം

15 ലക്ഷം കോടിയുടെ 'ഇല്ലാത്ത' വരുമാനം? രാജേഷ് എക്സ്പോര്‍ട്ട്‌സിനെ വിലക്കി സെബി

'സർക്കാർ പൂർണ പിന്തുണ നൽകും' മധുവിന്റെ കുടുംബത്തിന് ഉറപ്പുനൽകി മുഖ്യമന്ത്രി

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷംരൂപ ധനസഹായം; ജൂൺ 10 മുതൽ ട്രോളിങ് നിരോധനം

ഈ ആഴ്ച മമ്മൂട്ടിയും മോഹൻലാലും നിങ്ങളുടെ വീടുകളിലേക്ക്! 'പേട്രിയറ്റ്' അടക്കം കിടിലൻ സിനിമകൾ, പുത്തൻ ഒടിടി റിലീസുകൾ

SCROLL FOR NEXT