Entertainment

'പരീക്ഷയില്‍ കിട്ടുന്ന മാര്‍ക്കില്‍ അല്ല കാര്യം', പ്രാര്‍ത്ഥനയെ ഒക്കത്തിരുത്തി ഉമ്മവെച്ച് പൂര്‍ണിമ; മികച്ച അമ്മയെന്ന് ആരാധകര്‍

പത്താം ക്ലാസില്‍ പരീക്ഷ എഴുതുന്ന മകള്‍ പ്രാര്‍ത്ഥനക്കും മറ്റു കുട്ടികള്‍ക്കുമാണ് താരം ആശംസ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. തന്റെ കുടുംബത്തിലേയും യാത്രകളുടേയുമെല്ലാം വിശേഷം താരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ ഒരുങ്ങുന്ന കുട്ടികള്‍ക്കായി ഒരു കുറിപ്പ് പങ്കുവെക്കുകയാണ് താരം. പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങണം എന്നു പറഞ്ഞുകൊണ്ടല്ല പൂര്‍ണിമയുടെ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. മാര്‍ക്കില്‍ അല്ല കാര്യം എന്നാണ് താരം പറയുന്നത്. 

പത്താം ക്ലാസില്‍ പരീക്ഷ എഴുതുന്ന മകള്‍ പ്രാര്‍ത്ഥനക്കും മറ്റു കുട്ടികള്‍ക്കുമാണ് താരം ആശംസ അറിയിച്ചത്. മകളെ ഒക്കത്തു എടുത്ത് 
ഉമ്മവെക്കുന്നതിന്റെ ചിത്രത്തോടൊപ്പമാണ് കുറിപ്പ്. 'ഈ വര്‍ഷം പത്താംക്ലാസ് പരീക്ഷ എഴുതാന്‍ പോകുന്ന എല്ലാ ചാമ്പ്യന്‍മാരും ദയവായി മനസിലാക്കണം,പരീക്ഷയില്‍ കിട്ടുന്ന മാര്‍ക്ക് ഒരിക്കലും നിങ്ങളെ അടയാളപ്പെടുത്തില്ല. മറിച്ച് നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളോടും വച്ചു പുലര്‍ത്തുന്ന പോസിറ്റീവ് മനോഭാവമാണ് നിങ്ങളെ അടയാളപ്പെടുത്തുന്നത്. ഗുഡ് ലക്ക് ഗയ്‌സ്, മുന്നോട്ടുപോകൂ. നിങ്ങളുടെ മികച്ചതിനെ പുറത്തെടുക്കൂ' പൂര്‍ണിമ കുറിച്ചു. 

കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച ഉപദേശം എന്നാണ് ആരാധകര്‍ കുറിക്കുന്നത്. ഈ വര്‍ഷത്തെ മികച്ച അമ്മയാണ് പൂര്‍ണിമ എന്നു പറയുന്നവരും നിരവധിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം