Entertainment

പാടുന്നതിനിടയിൽ സ്റ്റേജിലേക്ക് ഓടിക്കയറി ആരാധകൻ, മടക്കി അയച്ച് ലാലേട്ടൻ; വിഡിയോ വൈറൽ 

മോഹൻലാലിനൊപ്പം ദീപക് ദേവും ​ഗായിക ഗൗരി ലക്ഷ്മിയും ചേർന്നാണ് പാട്ട് പാടിയത്

സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ബി​ഗ് ബ്രദറിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചാണ് ഇപ്പോൾ ചർച്ചയാകുന്നത്. സംഗീത സംവിധായകന്‍ ദീപക് ദേവും സംഘവുമൊരുക്കിയ സംഗീത വിരുന്ന് ആഘോഷമാക്കുകയായിരുന്നു ആരാധകർ. നടൻ മോഹൻലാലിന്റെ സാന്നിധ്യമാണ് പരിപാടിയെ ഏറെ ആവേശഭരിതമാക്കിയത്. 

ഞാൻ ഒരു പാട്ടു പാടാം എന്ന് പറഞ്ഞ് മോഹൻലാൽ തന്നെയ‌ാണ് വേദിയിലേക്കെത്തിയത്. 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' എന്ന തന്റെ ചിത്രത്തിലെ 'കണ്ടോ കണ്ടോ ഇന്നോളം കാണാത്ത ചന്തം കണ്ടോ' എന്ന ഗാനമാണ് താരം ആലപിച്ചത്.  മോഹൻലാലിനൊപ്പം ദീപക് ദേവും ​ഗായിക ഗൗരി ലക്ഷ്മിയും ചേർന്നാണ് പാട്ട് പാടിയത്.

എന്നാൽ ഇതിനിടയിലുണ്ടായ ഒരു സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മോഹന്‍ലാലും സംഘവും പാടുന്നതിനിടെ ഒരു ആരാധകര്‍ വേദിയില്‍ കയറുകയും അദ്ദേഹത്തെ മോഹന്‍ലാല്‍ മടക്കി അയക്കുന്നതും വിഡിയോയില്‍ കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT