Entertainment

പാട്ടു തുണച്ചു; ഒടുവില്‍ രാകേഷിനെ തേടി ഉലകനായകന്റെയും വിളിയെത്തി

ഉന്നൈ കാണാത് നാന്‍.. എന്ന് ശ്രുതിമധുരമായി രാകേഷ് പാടുന്നത് കേട്ട് ഒടുവില്‍ വിളിച്ചത് ഉലകനായകന്‍ കമല്‍ഹാസനാണ്. വിശ്വരൂപത്തിലെ പാട്ട് മനോഹരമായി പാടിയ രാകേഷിനെ കാണാന്‍

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഉന്നൈ കാണാത് നാന്‍.. എന്ന് ശ്രുതിമധുരമായി രാകേഷ് പാടുന്നത് കേട്ട് ഒടുവില്‍ വിളിച്ചത് ഉലകനായകന്‍ കമല്‍ഹാസനാണ്. വിശ്വരൂപത്തിലെ പാട്ട് മനോഹരമായി പാടിയ രാകേഷിനെ കാണാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ടെന്ന് പേഴ്‌സണല്‍ സ്റ്റാഫംഗം അറിയിക്കുകയായിരുന്നു. ആരാധനാപാത്രത്തെ നേരില്‍ കാണാന്‍ തയ്യാറെടുക്കുകയാണ് രാകേഷ്. 

ജോലിക്കിടയില്‍ ക്ഷീണമകറ്റാന്‍ വേണ്ടി രാകേഷ് പാടിയ പാട്ട് ലോറി ഡ്രൈവറായ ഷമീറാണ് സാമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.തുടര്‍ന്ന് ശങ്കര്‍ മഹാദേവന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇതാരാണ് എന്ന് കണ്ടെത്താന്‍ സഹായിക്കൂ എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്തതോടെയാണ് വീഡിയോ വൈറലായത്. മണിക്കൂറുകള്‍ക്കുള്ളില്‍ നൂറനാട് നിന്നും രാകേഷിനെ കണ്ടെത്തി.

പാട്ട് ഹിറ്റായതിന്റെ സന്തോഷത്തിലാണ് രാകേഷിപ്പോള്‍. 
നൂറനാട് റബ്ബര്‍ തോട്ടത്തില്‍ തടി കയറ്റിറക്ക് തൊഴിലാളിയായ രാകേഷിനെ പാടുന്നതിനായി നിരവധി പേരാണ് സമീപിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

SCROLL FOR NEXT