Entertainment

പാര്‍വതിയും നിത്യാമേനോനും അല്ല, നയനില്‍ പൃഥ്വിയുടെ നായിക ഈ പഞ്ചാബി പെണ്‍കുട്ടി 

ചിത്രത്തിലെ മറ്റ് താരങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് മോഷന്‍ പോസ്റ്റര്‍ അവതരിപ്പിച്ചപ്പോള്‍ പഥ്വിരാജ് വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഡെസ്ക്

സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് പൃഥ്വിരാജ് നിര്‍മിക്കുന്ന ചിത്രമാണ് നയന്‍. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് തന്നെ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ഗോദ എന്ന മലയാള ചിത്രത്തിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കിയ വാമിക ഗബ്ബി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഔദ്യോഗിക വെളിപ്പെടുത്തലുകളൊന്നും വന്നിട്ടില്ലെങ്കിലും ഇതു സംബന്ധിച്ചുള്ള അറിയിപ്പുകള്‍ ഉടന്‍ ഉണ്ടാകുമെന്ന് വാമിക തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. 

പാര്‍വതിയും നിത്യാമേനോനും ചിത്രത്തില്‍ നായികമാരായി എത്തുമെന്ന തരത്തിലായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍. എന്നാല്‍ വാമികയുടെ കാര്യത്തിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാത്തതിനാല്‍ ഇതും സത്യമാണോ എന്ന ആശങ്കയിലാണ് ആരാധകര്‍. ചിത്രത്തിലെ മറ്റ് താരങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് മോഷന്‍ പോസ്റ്റര്‍ അവതരിപ്പിച്ചപ്പോള്‍ പഥ്വിരാജ് വ്യക്തമാക്കിയിരുന്നു. 

ഹിമാലയം പശ്ചാതലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മലനിരകളില്‍ പൃഥ്വിരാജ് തീപന്തവുമായി നില്‍ക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഓഗസ്റ്റ് സിനിമാസില്‍ നിന്ന് മാറി പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് തുടക്കം കുറിച്ചതാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് നയന്‍. സോണി പിക്‌ചേഴ്‌സിന്റെ ആദ്യ മലയാള സംരംഭം കൂടിയാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

'മമ്മൂക്കയ്ക്ക് അതിനുള്ള പ്രിവിലേജുണ്ട്; സുഹൃത്താണെന്ന് കരുതി നമുക്ക് ചാൻസ് തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ'

വേടന്റെ പുരസ്‌കാരം അന്യായം; ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്: ദീദി ദാമോദരന്‍

ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു; രണ്ടുദിവസത്തിനിടെ സ്വര്‍ണവിലയിലെ ഇടിവ് 1240 രൂപ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമം; പ്രതിയെ പെറ്റിക്കേസെടുത്ത് വിട്ടയച്ചു

SCROLL FOR NEXT