Entertainment

പാര്‍വതിക്ക് ആശംസകളുമായി സല്‍മാന്‍ ഖാന്‍; സന്തോഷം പങ്കുവെച്ച് താരം; വിഡിയോ

രണ്‍വീര്‍ സിങ് പ്രധാന വേഷത്തില്‍ എത്തുന്ന 83ലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികള്‍ക്ക് സുപരിചിതയായി നടിയാണ് പാര്‍വതി നായര്‍. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ താരം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോള്‍ ബോളിവുഡിലേക്ക് കടന്നിരിക്കുകയാണ് താരം. രണ്‍വീര്‍ സിങ് പ്രധാന വേഷത്തില്‍ എത്തുന്ന 83ലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പായി താരത്തിന് വിജയാശംസകള്‍ നേര്‍ന്നിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. 

പാര്‍വതി തന്നെയാണ് സല്‍മാനൊത്തുള്ള സുന്ദരനിമിഷത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്. ഹിന്ദിയിലും തമിഴിലും റിലീസ് ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ദബങിനും ആശംസകള്‍ നേരാന്‍ പാര്‍വതി മറന്നില്ല. നേവി ബ്ല്യൂ നിറത്തിലുള്ള ഗ്ലാമറസ് വേഷമണിഞ്ഞ് അതിസുന്ദരിയായാണ് പാര്‍വതി നില്‍ക്കുന്നത്. കപില്‍ ദിവിന്റെ ജീവിതം പറയുന്ന 83 ല്‍ ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്. ചിത്രത്തില്‍ സുനില്‍ ഗവാസ്‌കറിന്റെ ഭാര്യ മര്‍ഷ്‌നെയ്‌ലിന്റെ വേഷത്തിലാണ് താരം എത്തുന്നത്. 

ജയിംസ് ആന്‍ഡ് ആലീസ്, നീരാളി, ഓവര്‍ടേക്ക് തുടങ്ങിയ മലയാളചിത്രങ്ങളിലൂടെ നായികയായി തിളങ്ങിയ താരമാണ് പാര്‍വതി. സോഷ്യല്‍ മീഡിയയിലും സജീവമായ താരം നിരവധി ഫോട്ടോകളും വിഡിയോകളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

125 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലത്തിൽ കണ്ണാടിപ്പാലം വരുന്നു: ചരിത്ര സ്മാരകം ഇനി അഡ്വഞ്ചർ ടൂറിസം കേന്ദ്രമാകും

സ്വര്‍ണവില കുറഞ്ഞു; 1,10,000ല്‍ താഴെ തന്നെ

ടെന്നീസ് ബോൾ വച്ച് ആരാധകന്റെ കണ്ണിനിട്ട് ഒറ്റയടി! മെദ്‍വദേവ് അയോ​ഗ്യൻ (വിഡിയോ)

'ഒന്നാം രാഗം പാടി' അക്കാദമിയുടെ സാരഥ്യത്തിലേക്ക്; ഇത് വെറുമൊരു വേദിയല്ല, സാംസ്കാരിക കർത്തവ്യം: ജി വേണുഗോപാൽ ചുമതലയേറ്റു