Entertainment

പാര്‍വതിക്ക് അഭിനന്ദനവുമായി ഭാവന

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച നടി പാര്‍വതിക്ക് അഭിനന്ദനവുമായി നടി ഭാവന

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച നടി പാര്‍വതിക്ക് അഭിനന്ദനവുമായി നടി ഭാവന. തന്റെ ഫെയ്‌സ് ബുക്ക് പേജിലാണ് ഭാവന അഭിനന്ദനം അറിയിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഇന്ദ്രന്‍സിനും ഭാവന അഭിന്ദനം അറിയിച്ചു.

ടേക്ക് ഓഫ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പാര്‍വതിക്ക് പുരസ്‌കാരം .സമീറ എന്ന കഥാപാത്രത്തെ ഞാന്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് പിറകില്‍ ഒരുപാട് പേരുടെ കഠിനാദ്ധ്വാനം ഉണ്ടെന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം. ഒരു നല്ല ടീം കിട്ടിയാല്‍ മാത്രമേ നല്ല സിനിമ ഇറങ്ങുകയുള്ളൂ. സന്തോഷമുണ്ട്. പാര്‍വതി എന്ന വ്യക്തിയല്ല പാര്‍വതി എന്ന നടി. അതുരണ്ടും രണ്ടാണ്. ഞാന്‍ പാര്‍വതിയായിട്ടല്ല സിനിമയില്‍ അഭിനയിക്കുന്നത്. കഥാപാത്രമായിട്ടാണ്. സമൂഹത്തില്‍ എന്തു നടക്കുന്നു അത് പ്രതിഫലിപ്പിക്കുന്ന ഒരു ടൂള്‍ മാത്രമാണ് ഞാന്‍. പിന്‍മാറേണ്ടതായിട്ടുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്റെ വ്യക്തിത്വം തെളിയിക്കേണ്ട ഇടമല്ല സിനിമ. എന്റെ പൊളിറ്റിക്ക്‌സും ചിന്തകളുമെല്ലാം വ്യക്തിപരമാണെന്നും പാര്‍വതി പറഞ്ഞിരുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ രൂപം കൊണ്ട വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയിലും  പാര്‍വതിയുടെ് സജീവസാന്നിധ്യമുണ്ടായിരുന്നു. തനിക്ക് കിട്ടിയ പുരസ്‌കാരം ഈ സംഘടനയ്ക്ക് സമര്‍പ്പിക്കുന്നുവെന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT