Entertainment

'പി എം നരേന്ദ്രമോദി' വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും; റിലീസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

ഒമങ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളമടക്കം 23 ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസിങ് തീരുമാനിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപികായ ' പി എം നരേന്ദ്രമോദി' റിലീസ് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. ഏപ്രില്‍ അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരേക്കും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം റിലീസ് ചെയ്യുന്നത് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ബോംബെ ഹൈക്കോടതിയില്‍ നേരത്തെ വാദം ഉയര്‍ന്നിരുന്നു. പൊതുതാത്പര്യ ഹര്‍ജി ബോംബെ ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് കമ്മീഷന്‍ അഭിഭാഷകന്‍ ഈ വാദം ഉന്നയിച്ചിരുന്നത്. എന്നാല്‍ കോടതി ഈ ഹര്‍ജി പിന്നീട് തള്ളുകയായിരുന്നു. 

 ചിത്രം വെള്ളിയാഴ്ച തിയേറ്ററില്‍ എത്തിക്കുന്നതും അനുമതി നല്‍കുന്നതും ഒന്നും തങ്ങളല്ലെന്ന നിലപാടാണ്  തെരഞ്ഞെടുപ്പ് കമ്മീഷന്‍  നേരത്തെ സ്വീകരിച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ അധികാര പരിധിയില്‍ ഇടപെടില്ലെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചിത്രത്തിന്റെ റിലീസിങിനെതിരെ രംഗത്ത് വന്നതോടെയായിരുന്നു കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് മോദിയുടെ വേഷത്തില്‍ എത്തുന്നത്. എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന കഥയാണ് പിഎം നരേന്ദ്രമോദിയുടേത് എന്നും എന്തിനാണ് അമിത പ്രകടനവും വിവാദവും ഉണ്ടാക്കുന്നതെന്നുമായിരുന്നു വിവാദങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍ ഒബ്രോയിയുടെ പ്രതികരണം.

ഒമങ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളമടക്കം 23 ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസിങ് തീരുമാനിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം