Entertainment

'പുരുഷ വിരോധിയായതുകൊണ്ടല്ല വിവാഹം കഴിക്കാതിരുന്നത്' ; തുറന്നുപറഞ്ഞ് സലീമ

മലയാള സിനിമ മറക്കാനാവാത്ത ഒട്ടേറെ സുവര്‍ണാനുഭവങ്ങളാണ് തനിക്ക് നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : എംടി-ഹരിഹരന്‍ കൂട്ടുകെട്ട് ഒരുക്കിയ നഖക്ഷതങ്ങള്‍, ആരണ്യകം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാള സിനിമാ പ്രേമികളുെട മനസ്സില്‍ ഇടംപിടിച്ച നടിയാണ് സലീമ. മലയാളികള്‍ക്ക് പ്രത്യേക മുഖവുരയൊന്നും വേണ്ടാത്ത ഈ നടിയെക്കുറിച്ച് ഇതുവരെ വാര്‍ത്തകളൊന്നും കേട്ടിരുന്നില്ല. 

തെന്നിന്ത്യന്‍ സിനിമയുടെ കേന്ദ്രമായ ചെന്നൈയില്‍ ഏകയായി കഴിയുകയാണ് സലീമ. താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. താന്‍ പുരുഷവിരോധി ആയതുകൊണ്ടല്ല വിവാഹം കഴിക്കാത്തതെന്ന് സലീമ പറയുന്നു. വിവാഹത്തോട് തനിക്ക് എതിര്‍പ്പുമില്ല. എന്നാല്‍ സാഹചര്യങ്ങളും അനുകൂല ഘടകങ്ങളും ഒത്തുവന്നില്ല. അവിവാഹിതയായി കഴിയുന്നതിന്റെ കാരണം താരം വിശദീകരിച്ചു. 

വിനീതിനും മോനിഷക്കുമൊപ്പം : ചിത്രം - നഖക്ഷതങ്ങൾ

എന്നാല്‍ അതിന്റേതായ സമയത്ത് വിവാഹം സംഭവിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും സലീമ പറഞ്ഞു. അവസാനമായി മലയാളത്തില്‍ അഭിനയിച്ച സിനിമ മഹായാനമാണ്. മലയാള സിനിമ മറക്കാനാവാത്ത ഒട്ടേറെ സുവര്‍ണാനുഭവങ്ങളാണ് തനിക്ക് നല്‍കിയത്. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റുന്നതും പരിഗണിച്ചേക്കുമെന്ന് സലീമ പറഞ്ഞു. 

ഒപ്പം അഭിനയിച്ചിരുന്ന പഴയ താരങ്ങളുമായി ഇപ്പോള്‍ ബന്ധമില്ല. അടുത്തിടെ ഒരു ഫിലിം ഡയറക്ടറിയില്‍ നിന്നും വിനീതിന്റെ ഫോണ്‍നമ്പര്‍ ലഭിച്ചു. എന്നെ അറിയുമോ എന്ന് ചോദിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോള്‍, നിങ്ങള്‍ക്കൊപ്പം മൂന്നുസിനിമയില്‍ അഭിനയിച്ച സലീമയാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിനും അത്ഭുതമായിരുന്നു. മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയുമായും ഫോണിലൂടെ ബന്ധം പുലര്‍ത്താറുണ്ടെന്ന് സലീമ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT