Entertainment

പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ക്കും; മധുരരാജ 200 കോടി ക്ലബില്‍; പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ് 

മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് 200 കോടി ക്ലബില്‍ മധുരരാജ ഇടംപിടിക്കുമെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രവചനം.

Author : സമകാലിക മലയാളം ഡെസ്ക്

രാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. വിഷുവിനോടനുബന്ധിച്ച് ഏപ്രില്‍ പന്ത്രണ്ടിന് ചിത്രം തിയേറ്റുകളില്‍ എത്തും. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് നടന്‍ സന്തോഷ് പണ്ഡിറ്റ്.

മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് 200 കോടി ക്ലബില്‍ മധുരരാജ ഇടംപിടിക്കുമെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രവചനം. 'ഈ തെരഞ്ഞെടുപ്പില്‍ പലരും സ്ഥാനാര്‍ത്ഥികളായി ഉണ്ടാവാം. പക്ഷേ ഏറ്റവും മുമ്പന്‍ മധുരരാജ ആകും. ഇനി മത്സരം രണ്ടാം സ്ഥാനത്തിന് വേണ്ടി ആകും'- സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പുലിമുരുകന്‍ സിനിമയുടെ അതേ ടീമാണ് മധുരരാജ ഒരുക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ഉദയ് കൃഷണയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം