Entertainment

പ്രണയിനിയെ താലിചാര്‍ത്തി നടന്‍ നിധിന്‍; ചിത്രങ്ങള്‍

കഴിഞ്ഞ ഏഴു വര്‍ഷമായി നിധിനും ശാലിനിയും പ്രണയത്തിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് നടന്‍ നിധിന്‍ വിവാഹിതനായി. ശാലിനിയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഹൈദരാബാദിലെ താജ് ഫലക്‌നുമ പാലസ് ഹോട്ടലില്‍ വച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. സോഷ്യല്‍ മീഡിയയിലൂടെ നിധിന്‍ തന്നെയാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. 

ഗോള്‍ഡന്‍ നിറത്തിലുള്ള പൂക്കള്‍ തുന്നിയ ചുവന്ന ലാല്‍ചി ലൈജാമയായിരുന്നു നിധിന്റെ വേഷം. ഗോള്‍ഡന്‍ സില്‍ക് സാരിയാണ് ശാലിനി അണിഞ്ഞിരുന്നത്. പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹം. കൊറോണ മാനദണ്ഡങ്ങള്‍ അനുസരിച്ച് കുടുംബവും അടുത്ത സുഹൃത്തുകളും മാത്രമാണ് വിവാഹത്തിന് എത്തിയത്. 

കഴിഞ്ഞ ഏഴു വര്‍ഷമായി നിധിനും ശാലിനിയും പ്രണയത്തിലാണ്. ഏപ്രില്‍ 14 ന് ദുബായില്‍ വെച്ച് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങാണ് ഇവര്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. നിര്‍മാതാവ് സുധാകറിന്റെ മകനാണ് നിധിന്‍. താരത്തിന് വിവാഹസമ്മാനമായി നിധിന്‍ അഭിനയിച്ച പുതിയ ചിത്രം രംഗ് ഡേയുടെ അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും