Entertainment

'പ്രമുഖരുടെ മകളല്ലാത്തതിനാല്‍ തന്നെ പല സിനിമയില്‍ നിന്നും മാറ്റി'; തുറന്നു പറഞ്ഞ് തപ്‌സി പാനു

'ഇത് ചെയ്യാന്‍ നിനക്ക് മാത്രമേ സാധിക്കൂ, നീ ഇല്ലെങ്കില്‍ ഈ പ്രൊജക്റ്റുമായി മുന്നോട്ടുപോകാനാവില്ല' എന്ന് കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പിന്തുണയ്ക്കാന്‍ ഗോഡ്ഫാദര്‍മാര്‍ ആരും ഇല്ലാത്തതിനാല്‍ തനിക്ക് നിരവധി ചിത്രങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് ബോളിവുഡ് താരം തപ്‌സി പാനു. സിനിമയില്‍ ബന്ധങ്ങളുണ്ടാകുന്നതുവരെ നിരവധി ചിത്രങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് താരം വ്യക്തമാക്കി. 

'തന്റെ കൈയില്‍ നിന്ന് സിനിമകള്‍ നഷ്ടപ്പെടുന്നത് ഒരിക്കലും എന്നെ ഞെട്ടിച്ചിരുന്നില്ല. തനിക്ക് കഴിവില്ലാത്തതുകൊണ്ടല്ല താന്‍ ഏതെങ്കിലും പ്രമുഖരുടെ മകളോ സഹോദരിയോ കാമുകിയോ അല്ലാത്തതുകൊണ്ടായിരുന്നു അത്.' പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ഞാന്‍ ആ കൈകളെ തന്നെ തന്റെ ശക്തിയാക്കി. തളര്‍ന്നു വീണപ്പോള്‍ പിടിച്ചുയര്‍ത്തി. എന്റെ കഴിവില്ലായ്മ അല്ലാതെ മറ്റു കാരണങ്ങള്‍ കൊണ്ട് സിനിമ നഷ്ടമായപ്പോള്‍ പിടിച്ചുനിന്നെന്നും നടി കൂട്ടിച്ചേര്‍ത്തു. 

'ഞാന്‍ പലതിലും പകരക്കാരിയായി. ആ കാലഘട്ടം ഞാന്‍ പിന്നിട്ടുകൊണ്ടിരിക്കുകയാണ്. മറ്റൊരാള്‍ക്ക് പകരമാവാന്‍ എനിക്ക് ആഗ്രഹമില്ല. അതാണ് എന്റെ ലക്ഷ്യം. ഇത് ചെയ്യാന്‍ നിനക്ക് മാത്രമേ സാധിക്കൂ, നീ ഇല്ലെങ്കില്‍ ഈ പ്രൊജക്റ്റുമായി മുന്നോട്ടുപോകാനാവില്ല എന്ന് കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കൂടാതെ ഞാന്‍ ചെയ്തതുകൊണ്ട് സിനിമയ്ക്ക് മൂല്യമുണ്ടായിരുന്നെന്ന് ആരാധകരില്‍ നിന്ന് കേള്‍ക്കണം. ഞാന്‍ അതിനോട് പതിയെ അടുത്തുകൊണ്ടിരിക്കുകയാണ്.' തപ്‌സി പറഞ്ഞു.

എട്ട് വര്‍ഷമായി തപ്‌സി പാനു സിനിമയില്‍ എത്തിയിട്ട്. 2016 ല്‍ പുറത്തിറങ്ങിയ പിങ്ക് എന്ന ചിത്രത്തിലൂടെയാണ് തപ്‌സി ബോളിവുഡിലെ ശക്തമായ സാന്നിധ്യമാകുന്നത്. അതിന് ശേഷം നിരവധി ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ തപ്‌സി അവതരിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി